JHL

JHL

"ലഹരിക്കെതിരെ കൈകോർക്കാം" കുമ്പളയിൽ എസ്ഡിപി ഐ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.


കുമ്പള : വരും തലമുറയെ നാശത്തിലേക്ക് തള്ളിവിടുന്ന ലഹരി വ്യാപനത്തിനെതിരെ എസ്‌ഡിപിഐ കുമ്പളയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

 ലഹരി ഉപയോഗവും, വില്പനയും വർദ്ദിച്ചു വരുന്ന സാഹചര്യത്തിലാണ് യുവാക്കളെയും , വിദ്യാർത്ഥി സമൂഹത്തെയും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി എസ്‌ഡിപിഐ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു കുമ്പളയിലും ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്.ഇതിന്റെ ഭാഗമായി നടത്തിയ കൂട്ടയോട്ടം,ലഖുലേഖ വിതരണം, ലഹരിക്കെതിരെയുള്ള കയ്യൊപ്പ് എന്നിവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

 സിവിൽ എക്‌സൈസ് ഓഫീസർ ജിതിൻ കുമാർ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി.എസ് ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ഇക്ബാൽ ഹൊസംങ്കടി ഉത്ഘാടനം ചെയ്തു. എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ നാസർ ബംബ്രാണ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി,എസ്‌ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ്‌ അലി ഷഹാമ,പഞ്ചായത്ത്‌ അംഗം അൻവർ ആരിക്കാടി,അഫ്സൽ ആരിക്കാടി,നൗഷാദ് എം എം,അഷ്‌റഫ്‌ സിഎം, ബി എൻ മുഹമ്മദലി (മുസ്ലിം ലീഗ്),അഹ്മദ് അലി കുമ്പള (ജനതാദൾ ),എംഎ മൂസ മൊഗ്രാൽ (ദേശിയ വേദി)എന്നിവർ പ്രസംഗിച്ചു. .പരിപാടിയിൽ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സലാം കുമ്പള നന്ദി പറഞ്ഞു.


ഫോട്ടോ: കുമ്പളയിൽ എസ്ഡിപിഐ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ പരിപാടിയിൽ എക്സൈസ് ഓഫീസർ ജിതിൻ കുമാർ സംസാരിക്കുന്നു.


ഫോട്ടോ: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ഒപ്പുശേഖരണം പരിപാടി.


ഫോട്ടോ: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള കൂട്ടയോട്ടം.

No comments