JHL

JHL

തൊണ്ടി മുതൽ കാട്ടിക്കൊടുത്തിട്ടും മോഷണത്തിന് കേസെടുത്തില്ല; എസ്പിക്ക് പരാതി നൽകി


കുമ്പള: തൊണ്ടി മുതൽ കാട്ടിക്കൊടുത്തിട്ടും പ്രതികൾക്കെതിരെ പൊലീസ് കേസെടുക്കാത്തതിനെത്തുടർന്ന് വ്യാപാരി എസ്പിക്ക് പരാതി നൽകി. ബന്തിയോട് കുബണൂരിൽ പഴയ മരം വ്യാപാരം നടത്തുന്ന ഹൊസങ്കടിയിലെ നസീർ ആണ് പരാതിനൽകിയത്.

        പഴയവീടുകൾ വാങ്ങി പൊളിച്ച് മരം ഉരുപ്പടികളും മറ്റും വ്യാപാരം നടത്തി വരികയായിരുന്ന പരാതിക്കാരൻ ആറുമാസം മുമ്പ് കുബണൂരിൽ ശഫീഖ് എന്നയാളുടെ കെട്ടിടത്തിലെ ഒരു മുറി 5000 രൂപ മാസ വാടകയ്ക്കെടുത്ത് ഗോഡൗൺ സ്ഥാപിക്കുകയായിരുന്നുവത്രെ. ചന്ദ്ര ആചാരി എന്നയാളും ഉമ്മർ എന്നയാളുമാണ് ഷഫീക്കിനെ പരിചയപ്പെടുത്തിയത്. കടയിൽ സ്ഥല പരിമിതിയുള്ളതിനാൽ ശഫീഖിന്റെ അനുമതിയോടെ ഒന്നര ലക്ഷത്തോളം രൂപ ചെലവിൽ കടയോട് ചേർന്ന് ഒരു ഷെഡ് നിർമ്മിച്ചതായും പറയുന്നു. സ്വന്തം ചെലവിൽ നിർമ്മിച്ച ഈ ഷെഡിന് മാസം 7,000 രൂപയും വാടക നൽകി വന്നിരുന്നു.

         ഈയിടെയായി തന്റെ ഗോഡൗണിൽ നിന്ന് സാധനങ്ങൾ അപ്രത്യക്ഷമാകുന്നത് പതിവായതിനെത്തുടർന്ന് രാത്രിയിൽ ഇദ്ദേഹം ഗോഡൗണിനടുത്ത് തന്നെ താമസമാക്കി. അതിനിടെ ഒരു ദിവസം രാത്രി ഒരു കാറിൽ ചിലർ എത്തി തന്നെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പിറ്റേന്ന് രാത്രി തൊട്ടടുത്ത റൂമിൽ കിടന്നുറങ്ങവേ ഒരു വാഹനം വന്ന് നിൽക്കുന്ന ശബ്ദവും തുടർന്ന് സാധനങ്ങൾ വണ്ടിയിൽ കയറ്റുന്നതു പോലെയുള്ള ശബ്ദവും കേട്ടതായി പറയുന്നു. പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ കുറെ മരങ്ങൾ കാണാനില്ലെന്ന് മനസ്സിലായി. പിന്നീടൊരു ദിവസം തന്റെ ഗോഡൗണിന് തൊട്ടടുത്തുള്ള ചന്ദ്ര ആചാരി എന്നയാളുടെ കടയിൽ ഉമ്മർ എന്നയാളുടെ വണ്ടിയിൽ കുറച്ച് പഴയ മരങ്ങൾ കൊണ്ടു വന്ന് ഇറക്കിയത്രെ. ആ മരങ്ങൾ തന്റെ ഗോഡൗണിൽ നിന്ന് കാണാതായ മരങ്ങളാണെന്ന് ബോധ്യപ്പെട്ടതിനാൽ എവിടന്നാണ് ആ മരം കൊണ്ടുവന്നിറക്കിയത് എന്ന് ഉമറിനോട് ചോദിച്ചപ്പോൾ വ്യക്തമായി ഉത്തരം നൽകാതെ ഉമ്മർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് നസീർ പറയുന്നു.

        അതിനു ശേഷം കുമ്പള പൊലീസിൽ പരാതി നൽകിയത്ര. അന്വേഷണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച്‌ പിറ്റേ ദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. അതു പ്രകാരം സ്റ്റേഷനിൽ ചെന്നപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ ഒരു പ്രതിയോട് പെരുമാറുന്നതു പോലെ പെരുമാറിയെന്നും വണ്ടിയുടെ താക്കോൽ പിടിച്ചു വാങ്ങിയെന്നും പരാതിയിൽ പറയുന്നു. അതിന് ശേഷം കണ്ണാടിപ്പാറ മുഹമ്മദ് എന്നയാളുടെ നേതൃത്വത്തിൽ ഒരു സംഘം കടയിൽ എത്തി തന്നെ ആക്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

            നസീർ, സിറാജ് പച്ചമ്പള എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

No comments