JHL

JHL

"എൻഡോസൾഫാൻ രോഗികളോട് ഉത്തരവാദപ്പെട്ട എം എൽ എ യുടെ പരാമർശം അപമാനകരം" വെൽഫെയർ പാർട്ടി


കാസർകോട് : സർവ്വ മേഖലയിലും പിന്നോക്കം നിൽക്കുന്ന കാസർകോട്ട് ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയെങ്കിലും പരിഹരിക്കണമെന്നാവശ്യപ്പെട്ട് , പ്രായാധിക്യം കൊണ്ട് അവശതയനുഭവിക്കുന്ന ദയാബായ് നടത്തുന്ന നിരാഹാര സമരം ഒത്തു തീർപ്പാക്കാൻ ഏറെ വൈകിയെങ്കിലും മന്ത്രിമാർ എത്തിയ സമയത്ത് ഉദുമ എം എൽ എ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമെന്ന് വെൽഫെയർ പാർട്ടി കാസർകോട് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ഇത്തരം ജനപ്രതിനിധികളാണ് കാസർകോടിന്റെ നാളിതുവരെയുള്ള പിന്നോക്കാവസ്ഥക്ക് കാരണം. കാസര്കോടിനൊപ്പം മെഡിക്കൽ കോളേജ് ആരംഭിച്ച പത്തനം തിട്ടയിൽ മെഡിക്കൽ കോളേജ് എവിടം വരെയെത്തിയെന്ന് എം എൽ എ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. യോഗം അഭിപ്രായപ്പെട്ടു. 

ജില്ലാ പ്രെഡിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച്‌ ബാലകൃഷ്ണൻ , സെക്രെട്ടറിമാരായ സാഹിദ ഇല്യാസ് , അഷ്‌റഫ് പടന്ന , ജില്ലാ കമ്മിറ്റി അംഗം ഹമീദ് കക്കണ്ടം എന്നിവർ സംസാരിച്ചു. 

ജില്ലാ ജനറൽ സെക്രെട്ടറി മജീദ് നരിക്കോടൻ സ്വാഗതവും ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്ലായി നന്ദിയും പറഞ്ഞു.

No comments