JHL

JHL

കുമ്പളയിലെ എക്സൈസ് ഓഫീസിലെ ഇൻസ്‌പെക്ടർ ഒഴിവ് നികത്തുക: എസ് ഡി പി ഐ


കുമ്പള :എക്സൈസ് ഓഫീസിലെ ഇൻസ്‌പെക്ടർ ഒഴിവ് യുദ്ധ കാലാടിസ്ഥാനത്തിൽ നികത്തണമെന്ന് എസ്‌ഡിപിഐ. നാടിന്റെ പല ഭാഗത്തും ലഹരി മാഫിയകളെ കൊണ്ടും, ലഹരി കച്ചവടക്കാരെ കൊണ്ടും ജനങ്ങൾ പൊറുതി മുട്ടുന്ന ഈ അവസരത്തിൽ എങ്കിലും കൃത്യമായ ഇടപെടൽ നടത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്നും കർണാടകയുടെ അതിർത്തി പ്രദേശമായ പല ഭാഗങ്ങളും ഉൾപ്പെടുന്നതിനാൽ വലിയ രീതിയിലുള്ള ലഹരി കച്ചവടം നടക്കുന്ന നമ്മുടെ നാട്ടിൽ സർക്കാരും സംഘടനകളും ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിച്ചത് കൊണ്ടു മാത്രം ഈ വിപത്തിനെ തടയാൻ പറ്റില്ല എന്നും എസ്‌ഡിപിഐ പറഞ്ഞു ഇതിന് കൃത്യമായ നടപടികൾ കൂടി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. ലഹരിയ്ക്കെതിരെയുള്ള പ്രവർത്തനങ്ങൾ ആത്മാർഥമാണെങ്കിൽ ബന്ധപ്പെട്ട അധികാരികൾ യുദ്ധ കാലാടിസ്ഥാനത്തിൽ ഒഴിവ് വന്നിട്ടുള്ള ഇൻസ്‌പെക്ടർ പോസ്റ്റ്‌ നികത്തി മാതൃകയാക്കണമെന്ന് നേതാക്കൾ പറഞ്ഞു.യോഗത്തിൽ എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ , സെക്രട്ടറി സലാം കുമ്പള , അൻവർ ആരിക്കാടി , അഫ്സൽ , നൗഷാദ് എംഎം എന്നിവർ പങ്കെടുത്തു

No comments