JHL

JHL

ബോവിക്കാനം ലയൺസ് ക്ലബ്ബ്‌ നേത്ര പരിശോധന ക്യാമ്പ് നടത്തി.


ബോവിക്കാനം: ലയൺസ് ക്ലബ്ബ്‌ ഓഫ് ബോവിക്കാനം, കാഞ്ഞങ്ങാട് അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നുസ്രത്ത് നഗറിൽ വെച്ച് സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

കുമ്പള ഇൻസ്‌പെക്ടർ ഓഫ് പോലീസ്പി. പ്രമോദ് ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ്ബ്‌ പ്രസിഡണ്ട് ബി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.

അഹല്യ ഫൌണ്ടേഷൻ പി. ആർ. ഓ പ്രഭാകരൻ വഴുന്നോറടി ക്യാമ്പ് വിശദീകരണം നടത്തി.

മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, മുള്ളേരിയ ലയൺസ് ക്ലബ്ബ്‌ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, മസൂദ് ബോവിക്കാനം, ഡോ. ലക്ഷ്മി, കെ സുരേഷ് കുമാർ, കൃഷ്ണൻ ചെടിക്കാൽ, ജമാ അത്ത് സെക്രട്ടറി അബൂബക്കർ ചാപ്പ, സാദത്ത് മുതലപ്പാറ തുടങ്ങിയവർ സംസാരിച്ചു. നൂറോളം പേരെ ക്യാമ്പിൽ പരിശോധിച്ചു.


തിമിരം ബാധിച്ചതായി കണ്ടെത്തിയ 10 പേരെ വിദഗ്ദ ചികിത്സയ്ക്കായി റഫർ ചെയ്തിട്ടുണ്ട്.

ഫോട്ടോ: ബോവിക്കാനം ലയൺസ് ക്ലബ്ബ് നുസ്രത്ത് നഗറിൽ നടത്തിയ കണ്ണു പരിശോധന ക്യാമ്പ് കുമ്പള ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രമോദ് .പി ഉദ്ഘാടനം ചെയ്യുന്നു

No comments