JHL

JHL

മഞ്ചേശ്വരം മണ്ഡലം വിദ്യാഭ്യാസ വികസന അധ്യായം "മൈൽസ് - എന്റെ സ്കൂളിലേക്ക്" മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു


മൊഗ്രാൽ: മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനകീയ വികസന പരിപാടിയായ മഞ്ചേശ്വരം ഇനിഷ്യേറ്റീവ് ഫോർ ലോക്കൽ എംപവർമെന്റ് (MILES) ന്റെ ഭാഗമായുള്ള വിദ്യാഭ്യാസ വികസന അധ്യായം മൈൽസ് - എന്റെ സ്കൂളിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എ. കെ. എം. അഷ്റഫ് എം. എൽ. എ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാസർകോട് എ എസ് പി മുഹമ്മദ് നദീമുദ്ദീൻ എന്നിവർ മുഖ്യാത്ഥികളായി. അതിർത്തി ഗ്രാമമെന്ന നിലയിൽ മഞ്ചേശ്വരത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹാരിക്കാനുതകുന്ന മാത്യകാ പദ്ധതിയാണ് മൈൽസ് എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ സന്ദർശിച്ച് പൊതു വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളോടും സംവദിച്ച് ജനകീയമായി തന്നെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാനുള്ള പരിപാടിയാണ് എന്റെ സ്കൂളിലേക്ക്. ജില്ലയിലെ അതിർത്തി ഗ്രാമങ്ങൾ, സപ്തഭാഷാ സംഗമഭൂമി, വ്യത്യസ്ത വിഭാഗം ജനങ്ങളുടെ അധിവാസ സ്ഥാനം, വിദ്യാഭ്യാസ ഹബ്ബായ മംഗ്ലൂരിന്റെ സ്വാധീനം, വർധിച്ചു വരുന്ന ലഹരി ഉപഭോഗ - റാഗിങ്ങ് പ്രവണതകൾ എന്നിങ്ങനെ വൈവിധ്യങ്ങളും പ്രശ്നങ്ങളും കണക്കിലെടുത്ത് വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രീ-പ്രൈമറി, പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, സാങ്കേതിക വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെ നിലവിലെ അവസ്ഥ ക്രിയാത്മകമായി പരിശോധിക്കാനും വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, യുവജന കൂട്ടായ്മ പ്രതിനിധികൾ എന്നിവരുമായി സംവദിച്ച് ജനസൗഹൃദപരമായ വിദ്യാഭ്യാസ അന്തരീഷം ഉറപ്പു വരുത്താനും പൊതു വിദ്യാലയങ്ങൾക്ക് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുമുള്ള പ്രോജക്ടുകൾക്ക് രൂപം നൽകാനും സി എസ് ആർ ഫണ്ടുകൾ കണ്ടെത്താനും ഈ പരിപാടി ലക്ഷ്യമിടുന്നു. സ്വാഗതം:എ. എം സിദ്ധീഖ് റഹ്മാൻ ( പ്രസിഡന്റ്‌:പിടിഎ). അധ്യക്ഷൻ: ശ്രീ എകെഎം അഷ്‌റഫ്‌ MLA ഉദ്ഘാടനം:ശ്രീ എംബി രാജേഷ് (ബഹു:കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി) മുഖ്യാഥിതികൾ: ശ്രീമതി:ബേബി ബാലകൃഷ്ണൻ (പ്രസിഡന്റ് ജില്ലാ പഞ്ചായത്ത്) ശ്രീ. നദീമുദ്ധീൻ ഐപിഎസ് ശ്രീമതി. താഹിറ യൂസഫ് (പ്രസിഡന്റ്:കുമ്പള ഗ്രാമ പഞ്ചായത്ത്) നാസർ മൊഗ്രാൽ (വൈസ് പ്രസി:കുമ്പള ഗ്രാമ പഞ്ചായത്ത്) ശ്രീമതി. ജമീല സിദ്ദീഖ് (ജില്ലാ പഞ്ചായത്ത് മെമ്പർ) ശ്രീ. റഹ്മാൻ ഗോൾഡൻ (ജില്ലാ പഞ്ചായത്ത് മെമ്പർ). ശ്രീമതി. കമലാക്ഷി (ജില്ലാ പഞ്ചായത്ത് മെമ്പർ) ശ്രീ. നാരായണ നായിക്ക് (ജില്ലാ പഞ്ചായത്ത് മെമ്പർ). അഷ്‌റഫ്‌ കർളേ (സ്റ്റാന്റിങ്ങ് ചെയർമാൻ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്) സിനത്ത് നസീർ : (മെമ്പർ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്). ശ്രീ റിയാസ് മൊഗ്രാൽ (മെമ്പർ, ഗ്രാമ പഞ്ചായത്ത്). സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ (ചെയർമാൻ. എസ്എംസി ) വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീമതി. പുഷ്പ കെ വി(DDE കാസറഗോഡ് ) ശ്രീ. നന്ദികേഷൻ (DEO കാസറഗോഡ്) യതീഷ് കുമാർ റൈ (AEO കുമ്പള) ദിനേശ വി(AEO മഞ്ചേശ്വരം) ഉദയകുമാരി (അസി.ഡയറക്ടർ VHSE) വിപി അബ്ദുൽ ഖാദർ ,ആസീസ്‌ മരിക്കേ ,എം അബ്ബാസ് ,ലക്ഷ്മണ പ്രഭു ,കെവി യൂസഫ് ,ടിഎം ഷുഹൈബ് സെഡ് എ കയ്യാർ ഇർഷാദ് മൊഗ്രാൽ ,നന്ദി:ശ്രീമതി. സ്മിത കെടി (പ്രാധാന അദ്ധ്യാപിക:ജിവിഎച്ച്എസ്എസ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു

No comments