JHL

JHL

കുമ്പള മത്സ്യ മാർക്കറ്റിൽ ആരോഗ്യം,പോലീസ്,പഞ്ചായത്ത് വകുപ്പുകളുടെ സംയുക്ത പരിശോധന


കുമ്പള: കുമ്പള മത്സ്യമാർക്കറ്റ് കെട്ടിടത്തിൽ മത്സ്യ വില്പന നടത്താതെ റോഡരികിൽ വിൽക്കുന്നത് അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിനായി ആരോഗ്യം,പഞ്ചായത്ത്,പോലീസ് വകുപ്പുകളുടെ സംയുക്ക പരിശോധ നടത്തി.

മാർക്കറ്റ്കെട്ടിടം വൃത്തിയാക്കി,പഞ്ചായത്ത് എഞ്ചീനിയറുടെ പരിശോധനയ്ക്ക് ശേഷം മത്സ്യ വിൽപന മാർക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻ്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികൾ,വിവിധ വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം 26 ന് രാവിലെ 11മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേരും.

വ്യാപാരികൾ,മത്സ്യ വിൽപനക്കാർ,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നിവരുടെ വിപുലമായ യോഗം വിളിച്ചുചേർത്ത് പ്രശ്നം ചർച്ചചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

റോഡരികിൽ മലിനജലം ഒഴുക്കുന്നതും,കൊതക്,ഈച്ചശല്യവും,ദുർഗധവും ഉണ്ടാവുന്നെന്ന പൊതുജനങ്ങൾ,പരിസരവാസികൾകൾ എന്നിവരുടെ പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.

കൊതുക്ജന്യ,ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടി കാട്ടി സി.എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ 

പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കുമ്പള സി.എച്ച് സി ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ഹെൽത്ത് ഇൻസ്പെക്ടർ നിഷാമോൾ,എസ്.ഐമാരായ അനീഷ് വി.കെ,രാമകൃഷ്ണൻ വി.പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മാത്യു കുമരംന്തറ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ സി.സി,റോബിൻസൺ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ഫോട്ടോ: കുമ്പള മത്സ്യ മാർക്കറ്റിൽ ആരോഗ്യം,പോലീസ്,പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുന്നു.

No comments