JHL

JHL

പേരാൽ കണ്ണൂരിൽ സ്കൂട്ടർ മറിഞ്ഞ് മൊഗ്രാൽ സ്വദേശി മരിച്ചു ; രണ്ട് പേർക്ക് ഗുരുതരം -


കുമ്പള: പേരാൽ കണ്ണൂരിൽ യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടർ കുഴിയിലേക്ക് വീണ് ഒരാൾ മരണപ്പെട്ടു. രണ്ട് പേർക്ക് സാരമായ പരിക്ക്. 
അപകടത്തിൽ മരണപ്പെട്ട അനസ്

മൊഗ്രാൽ നാങ്കിയിലെ അബ്ദുല്ലയുടെ മകന്‍ അനസ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൊഗ്രാല്‍ റഹ്മത് നഗറിലെ മുഹമ്മദ് പുളിക്കൂര്‍ (20), സുഹൈല്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അനസിനെ കുമ്പളയിലെ ഡോക്ടേഴ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആഇശയാണ് അനസിന്റെ മാതാവ്. സഹോദരങ്ങൾ: സഫ്‌വാൻ, നഈമ.

No comments