JHL

JHL

കുമ്പള ടൗണിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടുന്നത് പതിവാകുന്നു.അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം


കുമ്പള : കുമ്പളയിൽ വിദ്യാർത്ഥികൾ തമ്മിൽ പോരടിക്കുന്നത് പതിവാകുന്നു. ബന്ധപ്പെട്ട അധികൃതർ നടപടി എടുക്കുന്നില്ല എന്ന് വ്യാപാരികൾ. ബുധനാഴ്ച കുമ്പള ഗവ. സ്കൂൾ സ്പോർട്സ് മീറ്റ് സമാപിക്കുന്നതിനിടയിലാണ് വിദ്യാർത്ഥികൾ തമ്മിൽ വാക്ക് തർക്കം ഉടലെടുത്തത്. മറ്റു സ്കൂളുകളിലെ വിദ്യാർത്ഥികൾ കുമ്പള സ്കൂൾ കോമ്പൗണ്ടിൽ കയറി പ്രശ്നം ഉണ്ടിക്കി എന്ന ആരോപണവും ഉണ്ട്. വൈകുന്നേരം രണ്ട് വിഭാങ്ങളായി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമായി. നാട്ടുകാർ ഇടപെട്ടെങ്കിലും പോലീസ് വന്നതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞു പോയത് 

No comments