JHL

JHL

ലോക കാഴ്ച ദിനത്തിൽ കുമ്പള സി എച്ച് സിയിൽ നടത്തിയ'കണ്ണുകളെ സ്നേഹിക്കുക' ക്യാമ്പയിൻ


കുമ്പള: ലോക കാഴ്ച ദിനത്തിൽ കുമ്പള സി എച്ച്സിയിൽ വെച്ച് നടത്തിയ കണ്ണുകളെ സ്നേഹിക്കുക ക്യാമ്പയിൻ പരിപാടികൾ ശ്രദ്ധേയമായി.കണ്ണ്പരിശോധന,സെമിനാർ,ക്വിസ്സ് മത്സരം എന്നിവ നടത്തി.പരിപാടി ബ്രെയിൻ ലിപി അദ്ധ്യാപകൻ ഹംസ.ടി ഉദ്ഘാടനം ചെയ്തു.പതിനേഴാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട് അന്ധനായ തന്റെ അനുഭവങ്ങൾ ഹംസ മാസ്റ്റർ വിവരിച്ചത് വളരെ ദുഖത്തോടെയാണ് സദസ്സ് കേട്ടിരുന്നത്.

കാഴ്ചയുടെ പ്രധാന്യം,കണ്ണ് പരിശോധനയുടെ ആവശ്യം എന്നിവ സെമിനാറിൽ ചർച്ചാവിഷയമായി.


നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക" എന്നതാണ് ഈ വർഷത്തെ ലോക കാഴ്ച ദിനത്തിലെ പ്രമേയം. ലവ് യുവർ ഐസ് കാമ്പെയ്‌ൻ വ്യക്തികളോട് അവരുടെ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നു. കൂടാതെ ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകൾക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും നേത്ര പരിചരണ സേവനങ്ങൾ ലഭ്യമല്ലാത്ത ആളുകളെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ആഹ്വാനം ചെയ്യുന്നു.


ഡോ: സുബ്ബഗട്ടി അദ്ധ്യക്ഷം വഹിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ഹെൽത്ത് ഇൻസ്പെക്ടർ നിഷാമോൾ,പി.എച്ച് എൻ കുഞ്ഞാമി,ജെ പി എച്ച് എൻ ശാരദ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആദർശ് കെ കെ,നൂർജഹാൻ,ആദേശ് എം.വി,ആദിത്യൻ പി,ക്ലാർക്ക് രവികുമാർ എന്നിവർ പ്രസംഗിച്ചു.

ഒപ്റ്റോമെട്രിസ്റ്റ് ശ്രുതി ഒ.വി ക്വിസ് മാസ്റ്റർ ആയിരുന്നു.

ക്വിസ് മത്സരത്തിൽ ആശാ പ്രവർത്തകരായ സരള ടി.വി വീണ ജനാർദ്ദനൻ ഒന്നും രണ്ടും സമ്മാനങ്ങൾ കരസ്ഥമാക്കി.

No comments