JHL

JHL

കുമ്പളയുടെ സമഗ്ര വികസന രൂപരേഖ തയ്യാറാക്കി മന്ത്രിക്ക് സമർപ്പിച്ച് ദേശീയവേദി പ്രവർത്തകൻ മുഹമ്മദ് മൊഗ്രാൽ.


മൊഗ്രാൽ. കുമ്പളയുടെ സമഗ്രമായ വികസനം വരച്ചുകാട്ടി രൂപരേഖയാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന് സമർപ്പിച്ച് മൊഗ്രാൽ ദേശീയവേദി പ്രവർത്തകൻ മുഹമ്മദ് മൊഗ്രാൽ.

"കുമ്പളയ്ക്ക് വേണം സമഗ്രവും ദീർഘവീക്ഷണമുള്ള പദ്ധതികൾ ''എന്ന തലക്കെട്ടോടെയുള്ള രൂപരേഖയാണ് മുഹമ്മദ് മൊഗ്രാൽ മന്ത്രിക്ക് സമർപ്പിച്ചത്.


 വികസന രൂപരേഖയിൽ കുമ്പള ബസ്സ്റ്റാന്റ് വികസനം, പ്രാഥമികാരോഗ്യകേന്ദ്രത്തിലെ (സിഎച്ച്സി ) അടിസ്ഥാന വികസനം,ടൗണിലെ പൊതു ശൗചാലയ ത്തിന്റെ അനിവാര്യത, മാലിന്യ സംസ്കരണ കേന്ദ്രം, ടൂറിസം വികസനം, തീരദേശ സംരക്ഷണ പദ്ധതികൾ, കായികമേഖലയിൽ കുമ്പളയിൽ മിനി സ്റ്റേഡിയത്തിന്റെ അഭാവം, കോയിപ്പാടി വില്ലേജ് ഓഫീസ് വിഭജനം, വൈദ്യുതി പ്രതിസന്ധി, കാർഷിക അഭിവൃദ്ധി ക്കായുള്ള പദ്ധതികൾ, റെയിൽവേ സ്റ്റേഷൻ വികസനം, അടിപ്പാത കളുടെ നവീകരണം, മത്സ്യമാർക്കറ്റ് നവീകരണം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രൂപരേഖ തയ്യാറാക്കിയത്. മന്ത്രിക്ക് പിന്നാലെ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനും രൂപരേഖ സമർപ്പിക്കുമെന്ന് മുഹമ്മദ് മൊഗ്രാൽ പറഞ്ഞു.


ഫോട്ടോ: കുമ്പളയിൽ നടപ്പിലാക്കേണ്ട വികസന പദ്ധതികളെ കുറിച്ച് തയ്യാറാക്കിയ രൂപരേഖ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന് മുഹമ്മദ് മൊഗ്രാൽ നൽകുന്നു.

No comments