JHL

JHL

കലാലയ അന്തരീക്ഷം സംഘർഷഭരിതം: അക്രമസംഭവങ്ങളുടെ ഗ്രാഫ് ഉയരുന്നത് ആശങ്കാജനകം.-മീലാദ് ട്രസ്റ്റ്‌


മൊഗ്രാൽ. ജില്ലയിലെ കലാലയങ്ങളിലൊക്കെ സംഘർഷഭരിതമായ അന്തരീക്ഷവും, വിദ്യാർത്ഥികളുടെ അഴിഞ്ഞാട്ടവും ആശങ്കാജനകമെന്ന് മൊഗ്രാൽ മീലാദ് നഗർ മീലാദ് ട്രസ്റ്റ്‌ യോഗം അഭിപ്രായപ്പെട്ടു.

 വിദ്യാലയങ്ങളിൽ അക്രമസംഭവങ്ങളുടെ ഗ്രാഫ് ഉയരുകയാണ്. നേരാംവണ്ണം പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. മയക്കു മരുന്നുകളുടെ അമിതമായ ഉപയോഗം യുവാക്കളെയും, വിദ്യാർത്ഥികളെയും അക്രമസംഭവങ്ങൾക്ക് പ്രേരണയാകുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. ബാല്യകൗമാരങ്ങൾ ഈ വിഷ വിപത്തിന്റെ അടിമകളായി മാറി കഴിഞ്ഞുവെന്നതാണ് പോലീസ് -എക്സൈസ് വിഭാഗങ്ങൾ പിടിക്കപ്പെടുന്ന കേസുകളിൽ നിന്ന് വ്യക്തമാവുന്നത്.ഇതിനെതിരെ സമൂഹം ഉണർന്നു പ്രവർത്തിക്കണം.

 ലഹരി വ്യാപനത്തിനെ തിരെ മീലാദ് നഗറിലെ രക്ഷിതാക്കൾക്കും, വിദ്യാർഥികൾക്കും മീലാദ് ട്രസ്റ്റ്‌ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ്‌ ഗൾഫ് പ്രതിനിധി ഹ ർഷാദ് ഹുബ്ലി ബോധവൽക്കരണ പരിപാടിക്കും, പ്രതിജ്ഞയ്ക്കും നേതൃത്വം നൽകി. ബിഎ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എം പി അബ്ദുൽഖാദർ സ്വാഗതം പറഞ്ഞു.

ട്രസ്റ്റ്‌ ഗൾഫ് പ്രതിനിധികളായ കെഎ കുഞ്ഞഹമ്മദ്, പി എം റഷീദ് ഒമാൻ,എം എ മൂസ, എം എസ് അഷ്‌റഫ്‌ എന്നിവർ പ്രസംഗിച്ചു.

ബോധവത്കരണ ചടങ്ങിൽ രക്ഷിതാക്കളെ പ്രതിനിധീകരിച്ച് ഇബ്രാഹിം ഉപ്പഞ്ഞി, കെ എ മുഹമ്മദ്, എം എസ് മുഹമ്മദ് കുഞ്ഞി,എം എ ഇക്ബാൽ, ഖാദർ കെ എം,ബഷീർ ലാലിയത്ത്, ടി എ ജലാൽ, എം എസ് അബ്ദുള്ളകുഞ്ഞി, മുഹമ്മദ് ശരീഫ്, എ എം അബ്ദുൽഖാദർ എന്നിവരും, വിദ്യാർഥികളെ പ്രതിനിധീകരിച്ച് ഫസൽ ടി പി, മുഫീദ്, ഹാഷിർ, നാസിം, മിദ്‌ലാജ് ടി പി,അജാസ്, റുഷയ്ദ്, അദ്‌നാൻ ടി പി, ശുറൈക്ക്,ഹിസാം, അബ്ദുറഹ്മാൻ റാഴി, ഹാദിൽ, ഫായിസ്, ഷാഴിൽ, അഹ്മദ് ജവാദ്, മിസ്ബ എന്നിവരും സംബന്ധിച്ചു. എം അബ്ദുറഹിമാൻ അക്ഷയ നന്ദി പറഞ്ഞു.

No comments