JHL

JHL

പെർവാഡ് അടിപ്പാത: താക്കീതായി സൂചനാ സമരം


പെർവാഡ് : ജനജീവിതം കൂടുതൽ ദുസ്സഹമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്ന എലവേറ്റഡ് ഹൈവേ ( എൻ എച്ച് 66) യിൽ വേണ്ട അടിപ്പാതകൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെർവാഡ് ജൻക്ഷനിൽ അടിപ്പാത നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി സൂചനാ സമരം സംഘടിപ്പിച്ചു.

 നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഒരു സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ്, ഒരു  സ്വകാര്യ ഹയർ സെക്കന്ററി സ്കൂൾ, ഒരു മത ഭൗതിക സമന്വയ ഉന്നത വിദ്യാഭ്യാസ സ്ഥാപനം,  ഒരു നഴ്സറി സ്കൂൾ, അംഗൻവാടി, കല്യാണ മണ്ഠപം, കമ്മ്യൂണിറ്റി സെന്റർ, പ്രമുഖമായ അഞ്ചു ഹിന്ദു മുസ്ലിം ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നത് പെറുവാഡ് ബസ് സ്റ്റോപ്പിന് അപ്പുറവും ഇപ്പുറവും ആയതിനാൽ അവിടേക്കു പോകുന്ന ആളുകൾ ആശ്രയിക്കുന്നത് പെറുവാഡ് ബസ് സ്റ്റോപ്പിനെയാണ്.

 മുൻപേ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾക്കു നിർത്തുന്ന  ഈ ജംഗ്ഷനിൽ ജനവാസ കേന്ദ്രങ്ങളായ കടപ്പുറം ഫിഷറീസ് കോളനി, ബദ്രിയ നഗർ എന്നിവിടങ്ങളിൽ വരുന്ന രണ്ടു റോഡുകൾക്ക് പുറമെ IHRD കോളേജിൽ നിന്നുള്ള മറ്റൊരു റോഡും സംഗമിക്കുന്നു. 

അത് കൂടാതെ കേരളത്തിലെ ഒരേയൊരു തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്ന അനന്തപുരത്തെ NH 66 മായി ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന സ്പോട് കൂടിയാണ്.

 ഒരു ബാങ്ക് ബ്രാഞ്ച്, നിരവധി ചെറുകിട വ്യവസായ യൂണിറ്റുകളും ഉണ്ടിവിടെ.

കൂടാതെ ദേവി നഗർ, കുണ്ടങ്ങറടുക്ക, കൊപ്ര ബസാർ, കടപ്പുറം, മൊഗ്രാൽ കോട്ട, ബദ്രിയ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ കാസറഗോഡ്, മംഗലാപുരം ഭാഗത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നിത്യവും പോകുവാൻ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണിത്.

ഉയരത്തിൽ പണിതു കൊണ്ടിരിക്കുന്ന ആറുവരി പാത പൂർത്തിയായാൽ സർവീസ് റോഡിലൂടെ ആയിരിക്കും പോകുന്നത്.  നന്നേ വീതി കുറവായതിനാൽ ഈ സർവീസ് റോഡിൽ ഒരു ഭാഗത്തേക്കുള്ള ബസ് മാത്രമേ ഒരു വശത്ത് കൂടി പോകാൻ സാധിക്കൂ. 

ഇത്  നിത്യ യാത്രക്കാരായ വിദ്യാർത്ഥികളെയും സാധാരണക്കാരെയും ആറെട്ടു കിലോമീറ്റർ ചുറ്റി അധിക യാത്ര ചെയ്യാൻ നിർബന്ധിതരാക്കും.മാത്രവുമല്ല, ജനവാസ നിബിഡമായ ഈ പ്രദേശം മുഴുവൻ രണ്ടായി വിഭാജിക്കപ്പെടുകയും ചെയ്യും.ഈയൊരു ദുർഗതിക്കു പരിഹാരമായാണ് പെറുവാഡ് ജംഗ്ഷനിൽ ദേശീയപാത 66 ൽ ഒരു അടിപ്പാത നിർമ്മിക്കാൻ ആവശ്യം ഉന്നയിച്ചത്ഇതിനു വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർ നിവേദനങ്ങൾ നൽകിയെങ്കിലും ഇത് വരെ ഒരു നടപടിയും സ്വീകരിക്കാതെ വന്നപ്പോൾ നാട്ടുകാർ സംഘടിച്ചു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു പ്രത്യക്ഷ സമര പരിപാടികൾക്ക് ഇറങ്ങുവാൻ നിർബന്ധിതരായി. കഴിഞ്ഞ ഞായറാഴ്ച വൻ പ്രതിഷേധ സംഗമം നടന്നിരുന്നു.ഇന്ന് പെറുവാഡ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ അറുന്നോറോളം ആളുകൾ പങ്കെടുത്തു. എ കെ എം അഷ്‌റഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു ഇക്കാര്യത്തിൽ താൻ ശക്തമായി ഇടപെടുമെന്ന് അറിയിച്ചു. ജനറൽ കൺവീനർ നിസാർ പെറുവാഡ് സ്വാഗതം പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാനായ കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അധ്യക്ഷം വഹിച്ചു. അൻവർ മൊഗ്രാൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചു. കുമ്പള ഗ്രാമ  പഞ്ചായത്ത്‌ അധ്യക്ഷ താഹിറ യുസുഫ് , സ്റ്റാൻഡിങ് അധ്യക്ഷരായ സഫൂറ, നസീമ, മെമ്പര്മാരായ അനിൽ കുമാർ, ഖൊലത്ത് , യുസുഫ് ഉളുവാർ , കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുകുമാരൻ കുതിരപ്പാടി, അയ്യപ്പസ്വാമി ഭജന മന്ദിരം പ്രസിഡന്റ്‌ അനിൽ പെറുവാഡ്,  കുമ്പള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ്‌ സത്താർ അരിക്കാടി, എ കെ ആരിഫ് , മൊഗ്രാൽ ദേശീയ വേദി ഭാരവാഹികളായ സിദ്ധീക് റഹ്മാൻ , എം എ മൂസ , ജാഫർ സാദിഖ് , അബ്ദുല്ലത്തീഫ് കുമ്പള,  ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ഷെരീഫ്, റമീസ് രാജ എസ്സ സ്കൂൾ ചെയർമാൻ ഓഗസ്റ്റിൻ , ബിഎൻ മൊഹമ്മദ്‌ അലി, കൃഷ്ണ ഗട്ടി, മിശാൽ , സുഭാകര, അഡ്വ എംസിഎം അക്ബർ, സകീന അക്ബർ, കെപി ഇബ്രാഹിം, ഹാദി തങ്ങൾ, ടിഎം ഷുഹൈബ്, സെഡ് എ മൊഗ്രാൽ ,കെ വി  യുസുഫ്, ഹനീഫ പിഎംകെ, ബാലകൃഷ്ണ ബണ്ടാരി, താജുദ്ദീൻ മൊഗ്രാൽ എന്നിവർ പ്രസംഗിച്ചു. കുമ്പള പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ പി എച് റംല നന്ദി പറഞ്ഞു. ആവശ്യം നേടിയെടുക്കുന്നത് വരെ സമരം തുടരാൻ തീരുമാനിച്ചു.

No comments