JHL

JHL

എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു


കാസർകോട് : ആറ് ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാസർകോട് തളങ്കര പള്ളിക്കൽവീട്ടിൽ പി.എച്ച്.അബ്ദുൾ ഖാദർ (39), നുള്ളിപ്പാടിയിലെ ടി.എ.ഷയിൽ ഖാൻ (36), കാഞ്ഞങ്ങാട് കുശാൽനഗർ കടിക്കാൽവീട്ടിൽ പി.തസ്ലിം (33) എന്നിവരെയാണ് കാസർകോട് പോലീസ് അറസ്റ്റ്‌ ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 3.30-ന് ഫോർട്ട് റോഡ് കരിപ്പോടി ജങ്ഷന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിൽനിന്നാണ് ഇവരെ പിടികൂടിയത്.

No comments