പള്ളിപരിപാലനത്തിൽ സൂക്ഷ്മത പ്രധാനം.-ജിഫ്രി മുത്തുക്കൊയ തങ്ങൾ.
മൊഗ്രാൽ. നാടിന് വെളിച്ചമേകുന്ന മത സിരാ കേന്ദ്രങ്ങളായ മസ്ജിദുകളുടെ പരിപാലനം പുണ്യകർമ്മങ്ങളാ ണെന്നും, അവ പരി പാലിക്കുമ്പോൾ സൂക്ഷ്മത കാത്തു സൂക്ഷിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മൊഗ്രാലിലെ ഹൃദയഭാഗത്ത് പുതുക്കിപ്പണിത ശാഫി ജുമാ മസ്ജിദ് പ്രാർത്ഥനയ്ക്കായി തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിശുദ്ധിയിലേക്കുള്ള സമ്പൂർണ്ണ യാത്രയാണ് പള്ളികൾ. തന്റെതെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാകുന്നു എന്ന പ്രഖ്യാപനമാണിത്.അത് കൊണ്ട് തന്നെ ചിന്തയിലും, വാക്കിലും, പ്രവർത്തിയിലും ദോഷങ്ങൾ കലരാതെ സൂക്ഷ്മത പാലിച്ച് കൊണ്ടാകണം പള്ളികളിൽ പ്രാർത്ഥന നടത്തേണ്ടതും, പരിപാലിക്കേണ്ടതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ടാണ് ജിഫ്രി മുത്തുകോയ തങ്ങൾ ജുമാമസ്ജിദ് പ്രാർത്ഥനക്കായി തുറന്നുകൊടുത്തത്.
ചടങ്ങിൽ സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു,വഖഫ് പ്രഖ്യാപനവും നിർവഹിച്ചു. സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കെ എസ് അലി തങ്ങൾ കുമ്പോൾ ഇശാ നമസ്കാരത്തിന് നേതൃത്വം നൽകി. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, അൻവർ അലി ഹുദവി, ശാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി, ഇമാം റിയാസ് അശാഫി, സദർ മുഅല്ലിം ബിവി ഹമീദ് മൗലവി, ജുമാമസ്ജിദ് പ്രസിഡണ്ട് അബൂബക്കർ ഹാജി ലാൻഡ്മാർക്ക്, സെക്രട്ടറി പി എ ആസിഫ്, മറ്റ് ഭാരവാഹികൾ, ജനപ്രതിനിധികൾ, നാട്ടിലെ സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗാനത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.-Advertisement
ഇനി സുഗന്ധം പരക്കും..
IBADAH STORE
Perfumes, Gifts, Personal Care, Prayer Mat & Caps
At Masjidunnoor Complex, School Road, Kumbla
ഏത് തരം ഊദ്, അത്തറുകൾ മുൻകൂട്ടി ഓർഡർ ചെയ്ത് ഫ്രീ ഡെലിവറി ചെയ്യാൻ അവസരം**
** നിബന്ധനകൾക്ക് വിധേയം
Follow Us on Instagram : https://instagram.com/ibadah.store_kumbla?igshid=YmMyMTA2M2Y=
Post a Comment