JHL

JHL

പെറുവാഡ് ബസ് സ്റ്റോപ്പിലേക്കുള്ള വഴി കൊട്ടിയടച്ചു: ജനം ദുരിതത്തിൽ


പെർവാഡ്: ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് സ്റ്റോപ്പ്‌ ആയ പെറുവാഡ് ബസ് സ്റ്റോപ്പിലേക്കുള്ള വഴി റീടൈനിങ് വാൾ കെട്ടിയടച്ചു.

പടിഞ്ഞാറ് വശത്ത് നിന്നുള്ള ആളുകൾക്ക് ഇനി ബസ് സ്റ്റോപ്പിലേക്ക് എത്തണമെങ്കിൽ ഒരു കിലോമീറ്റർ ചുറ്റി വരണം.

300 മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 500 ഓളം കുടുംബങ്ങൾ പെറുവാഡ് ജംഗ്ഷൻ ന്റെ പടിഞ്ഞാറ് വശത്ത് നിന്ന് ആശ്രയിക്കുന്ന ബസ് സ്റ്റോപ്പിലേക്കുള്ള വഴിയാണ് പകരം സംവിധാനം ഒരുക്കാതെ കൊട്ടിയടച്ചത് .

സ്കൂൾ കുട്ടികളും ജോലിക്ക് പോകുന്ന സ്ത്രീകളും വൃദ്ധരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് ഇനി ഒരു കിലോമീറ്റർ ചുറ്റി വേണം ബസ് സ്റ്റോപ്പിൽ എത്തുവാൻ. ബസ് വെയ്റ്റിംഗ് ഷെഡ്ഡുകൾ പൊളിച്ചു ഒരു വർഷമായി പൊരി വെയിലിലാണ് ആളുകൾ ബസ് കാത്ത് നിൽക്കുന്നത്. അതിനിടയിലാണ് ഈ ജനദ്രോഹവും എന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു


സർവീസ് റോഡ് പണി തീരാതെ, ബസ് അതിലൂടെ ആക്കാതെ അതിന് മുമ്പ് തന്നെ ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്തിൽ ആളുകൾ ദുരിതത്തിലാണ്.

സർവീസ് റോഡ് പണി പൂർത്തിയാക്കാതെ പാത കൊട്ടിയടക്കുന്നത് നിർദ്ദേശ ലംഘനമാണ്. ഒരു രാഷ്ട്രീയ പാർട്ടിയും ഈ പ്രശ്നത്തിൽ ഇടപെടാത്തതിൽ ജനങ്ങൾ ക്ഷുഭിതരാണ് എന്ന് സാമൂഹ്യ പ്രവർത്തകൻ നിസാർ പെർവാഡ് പറയുന്നു.

നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു എം.എൽ.എ, എം.പി, എൻ.എച്ച് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കും നിവേദനം നൽകിയെങ്കിലും ഇത് വരെ ഒന്നിനും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല.

സമര പരിപാടികൾ കൂടുതൽ ഊർജസ്വലമാക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ആക്ഷൻ കമ്മിറ്റി ഭാരവാഹി കൂടിയായ നിസാർ പെർവാഡ്, തിരുവനതപുരത്ത് എം.എൽ.എ യുമായി ദേശീയ പാത റീജിയണൽ തലവനെ സന്ദർശിക്കും എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

No comments