JHL

JHL

എസ് എഫ് ഇ ജില്ലാ ജാഥ സമാപിച്ചു


തൃക്കരിപ്പൂർ : എസ്.എഫ്.ഐ. ജില്ലാ ജാഥ സമാപിച്ചു. മയക്കുമരുന്ന് ഉപയോഗം, ദേശീയ വിദ്യാഭ്യാസ നയം, അരാഷ്ട്രീയത, വർഗീയത എന്നിവയ്ക്കെതിരേ കാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത എന്ന മുദ്രാവാക്യവുമായാണ് ജാഥ നടത്തിയത്. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ടി. സിദ്ധാർഥൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബിപിൻരാജ് പായം, കെ.വി. ശില്പ, പി. സനൽ, വിഷ്ണു ചേരിപ്പാടി, മാളവിക രാമചന്ദ്രൻ, കെ.വി. ചൈത്ര, ബി. ജസീൽ, കെ. അക്ഷയ്, അതുൽ തമ്പാൻ എന്നിവർ സംസാരിച്ചു. 

No comments