JHL

JHL

കാസർകോട് ജില്ലയോടുള്ള അവഗനയെക്കുറിച്ച് അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച് ഗവേഷക വിദ്യാർഥി ജിയാദ്


ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ സെന്റർ ഫോർ സ്റ്റഡി ഫോർ സോഷ്യൽ എക്‌സ്‌ക്ലൂഷൻ ആൻഡ് ഇൻക്ലൂസീവ് പോളിസി(സിഎസ്‌എസ്‌ഇഐപി) യിൽ റിസർച്ച് സ്കോളറായ ജിയാദ് ഹുസൈൻ അഹ്ദൽ , ഒക്ടോബർ 6 മുതൽ 8 വരെ യു എസിലെ ലൂയി വില്ലിൽ നടക്കുന്ന അപ്ലൈഡ് ആൻഡ് ക്ലിനിക്കൽ സോഷ്യോളജി വാർഷിക കോൺഫറൻസിൽ " അതിർത്തി അടയ്ക്കലും പ്രദേശത്തെ ഒഴിവാക്കലും: കേരള സംസ്ഥാനത്തിലെ കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയോടുള്ള സ്ഥലസംബന്ധിയായ അസമത്വങ്ങൾ" എന്ന തലക്കെട്ടിൽ പ്രബന്ധം അവതരിപ്പിക്കും. മലപ്പുറം സ്വദേശിയായ ജിയാദ് കുറച്ചുകാലം കാസർകോടിൽ താമസിക്കുകയും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ജില്ലയുടെ അവസ്ഥയെക്കുറിച്ച് വിശദ പഠനം നടത്തിയിരുന്നു. ദീർഘകാലമായ അവഗണന കാരണം ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ സൗകര്യങ്ങൾ അപര്യാപ്തമാണ്, ഇതു മൂലം ജനങ്ങൾ ആശുപത്രികൾക്കും മറ്റും മംഗലാപുരത്തെ ആശ്രയിക്കുന്നു.


കോവിഡ് -19 പാൻഡെമിക് സമയത്ത്, കർണാടക സർക്കാർ അതിർത്തി അടയ്ക്കുകയും ഇതേത്തുടർന്ന് മംഗലാപുരത്ത് അടിയന്തര ചികിൽസയ്ക്കെത്തുന്ന നിത്യരോഗികൾ അതിർത്തിയിൽ കുടുങ്ങുകയും അതിലൊരു രോഗി മരിക്കാനുമിടയായി. ജില്ലയിലെ സ്ഥലപരമായ അസമത്വങ്ങളുടെ പ്രമേയങ്ങളെ അടിസ്ഥാനമാക്കി, പ്രത്യേകിച്ച് ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകി, കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ അതിർത്തി അടച്ചുപൂട്ടൽ എന്നിവയെ അടിസ്ഥാനമാക്കി കാസർഗോഡിലെ ജനങ്ങളുടെ ദുരിതങ്ങൾ പ്രബന്ധം ചർച്ച ചെയ്യുന്നു.


-Advertisement


ഇനി സുഗന്ധം പരക്കും..


IBADAH STORE

Perfumes, Gifts, Personal Care, Prayer Mat & Caps


At Masjidunnoor Complex, School Road, Kumbla


ഏത് തരം ഊദ്, അത്തറുകൾ മുൻകൂട്ടി ഓർഡർ ചെയ്ത് ഫ്രീ ഡെലിവറി ചെയ്യാൻ അവസരം**

** നിബന്ധനകൾക്ക് വിധേയം


Follow Us on Instagram : https://instagram.com/ibadah.store_kumbla?igshid=YmMyMTA2M2Y=

No comments