JHL

JHL

പിക് ഓൺ ബസ് ഉടമ സി.കെ ആരിഫിന് കണ്ണീരോടെ വിട


കാസര്‍കോട്: പിക്കോണ്‍ ബസ് ഉടമയും കോണ്‍ഗ്രസ് നേതാവുമായ ചൂരി മീപ്പുഗുരി ഷമീല്‍ ഹൗസിലെ സി.കെ ആരിഫ് (56) അന്തരിച്ചു. ഹൃദയാഘാതം അനുഭവപ്പെട്ട് ഇന്ന് പുലര്‍ച്ചെ ആരിഫിനെ കാസര്‍കോട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെക്കാലം കാസര്‍കോട് നഗരത്തില്‍ പിക്കോണ്‍ എന്ന പേരില്‍ കാസറ്റ് ലൈബ്രറി നടത്തിയിരുന്നു. കോണ്‍ഗ്രസ് മധൂര്‍ മണ്ഡലം ട്രഷററായിരുന്നു. നിരവധി സുഹൃത്ത് വലയത്തിനുടമയായിരുന്നു.മരണവിവരമറിഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.പരേതനായ സി.കെ മഹ്‌മൂദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റാബിയ ബാവിക്കര. മക്കള്‍: തന്‍സിഫ് (ബിസ്‌റ സര്‍വ്വീസ് കാസര്‍കോട്), തഫ്‌സീല്‍. സഹോദരങ്ങള്‍: സാഹിറബാനു, പരേതനായ സി.കെ നാസര്‍. ഖബറടക്കം ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍.

No comments