JHL

JHL

കാസറഗോഡിനോടുള്ള അവഗണന: കേരളപ്പിറവി ദിനത്തിൽ മൊഗ്രാൽ ദേശീയവേദി പിറകോട്ട് നടന്ന് പ്രതിഷേധിക്കും. പ്രൊഫ:ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും


മൊഗ്രാൽ. കാസർകോട് ജില്ലയിലെ വികസന പിന്നോക്കാവസ്ഥയ്ക്ക് എതിരെ കേരളപ്പിറവി ദിനമായ നവംബർ 1ന് മൊഗ്രാൽ ദേശീയവേദി പിറകോട്ട് നടന്ന് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

 നാളെ രാവിലെ 11മണിക്ക് മൊഗ്രാൽ ടൗണിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൊഗ്രാൽ ടൗണിൽ നിന്ന് പിറകോട്ട് നടന്ന് ലീഗ് ഓഫീസ് വരെയും, തിരിച്ച് ലീഗ് ഓഫീസ് പരിസരത്തുനിന്ന് മൊഗ്രാൽ ടൗൺ വരെയുമാണ് നടത്തം. തുടർന്ന് "കേരളം മുന്നോട്ടും കാസർഗോഡ് പിന്നോട്ടും" എന്ന വിഷയത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും, പ്രൊഫ:ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പടെ നാട്ടിലെ രാഷ്ട്രീയ- സാമൂഹ്യ-സാംസ്കാരികവിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

No comments