മലർവാടി ചിത്രരചനാ മത്സരം :സംഘാടക സമിതി രൂപീകരിച്ചു
കുമ്പള: മലർവാടി - ടീൻ ഇന്ത്യ ബാലചിത്ര രചനാ മത്സരം "മഴവില്ല് 2022 " നവംബർ 12ന് ശനി ഉച്ചക്ക് 2 മണിക്ക് കുമ്പള മഹാത്മാ കോളേജിൽ നടക്കും.
സംഘാടക സമിതി അംഗങ്ങളായി അബ്ദുല്ലക്കുഞ്ഞി പി.എസ് (ചെയർമാൻ), ഇസ്മായിൽ മൂസ(ജന. കൺവീനർ), ലതീഫ് ആലുവ, അബ്ദുല്ലത്തീഫ് ,ബി.എം അബ്ദുല്ല, ഇസ്മായിൽ മാസ്റ്റർ, ഫൗസിയ, സഹീറ, നദീറ, ഹബീബ എന്നിവരെ തെരെഞ്ഞെടുത്തു. എൽ.കെ.ജി മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് 5 കാറ്റഗറികളിലായി മത്സരം നടക്കും.
രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ:9995410909/9447873129

Post a Comment