JHL

JHL

കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശിയായ ശിഹാബ് ചോറ്റൂരിന്‍റെ വിസയ്ക്കുള്ള അപേക്ഷ പാകിസ്താന്‍ കോടതി തള്ളി


ലാഹോര്‍: കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശിയായ ശിഹാബ് ചോറ്റൂരിന്‍റെ വിസയ്ക്കുള്ള അപേക്ഷ പാകിസ്താന്‍ കോടതി തള്ളി. മക്കയിലേക്ക് കാല്‍നടയായി പോകാന്‍ പാകിസ്താനിലേക്ക് പ്രവേശനാനുമതി തേടിയാണ് ശിഹാബ് എന്ന 29കാരന്‍ വിസയ്ക്ക് അപേക്ഷിച്ചത്.

കേരളത്തില്‍ നിന്നും യാത്ര തുടങ്ങി 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ശിഹാബിനായി പാക് പൗരനായ സര്‍വാര്‍ താജ് ആണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളി. ഇതുസംബന്ധിച്ച് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ഹരജിക്കാരന് ഇന്ത്യന്‍ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് അപേക്ഷ തള്ളിയത്.

No comments