JHL

JHL

ദേശീയ മാധ്യമ ദിനാചരണം: പ്രസംഗ മത്സരം, ഷഫീഖ് നസറുള്ളയ്ക്ക് ഒന്നാം സ്ഥാനം


കാസർകോട്: ഇൻഫർമേഷൻ & പബ്ലിക് റിലേഷൻ സ്വകുപ്പ് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഹാളിൽ മാധ്യമ പ്രവർത്തകർക്ക് നടത്തിയ പ്രസംഗ മത്സരത്തിൽ ഷഫീഖ് നസറുള്ള (മീഡിയ വൺ)ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഫസലുറഹ്മാൻ ച്രന്ദ്രിക) മൂന്നാം സ്ഥാനം ജി.എൻ .പ്രദീപ്. വിജയികൾക്ക് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സമ്മാനം വിതരണം ചെയ്തു. അസി. കളക്ടർ ഡോ. മിഥുൻ പ്രേമരാജ് അധ്യക്ഷത വഹിച്ചു. ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ കാസർകോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സംസാരിച്ചു 

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സ്വാഗതം പറഞ്ഞു. സി ഡി ഇ സീനിയർ സൂപ്രണ്ട് എം.സലിം, സതീശൻ പൊയ്യക്കോട് എന്നിവർ സംബന്ധിച്ചു.

No comments