JHL

JHL

ഇന്ദിരാ പ്രിയദർശിനിയെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു


കുമ്പള: ഏഷ്യയിലെ ഉരുക്ക് വനിതയായി അറിയപ്പെടുകയും, ഇന്ത്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ 38- മത് ചരമവാർഷിക ദിനത്തിൽ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.


 ഡിസിസി അംഗം സുന്ദര ആരിക്കാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണപ്രഭു,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി എന്നിവർ ഇന്ദിരാജിയുടെ ചായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.


 ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, പഞ്ചായത്ത് അംഗം രവി രാജ് തുമ്മ,ബ്ലോക്ക്‌ -മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ, ബാലകൃഷ്ണ കാജൂർ ലോക്നാദ് ഷെട്ടി ബംബ്രാണ, രമേഷ് ഗാന്ധി നഗർ, ഡോൾഫിൻ ഡിസൂ സ, മാലിംഗ ഗട്ടി, ശ്രീധർ റൈ കിദൂർ, ജയന്തി കളത്തൂർ, രാമ കാർളെ, ജയ മംഗളൂരു, ജനാർദ്ദന ബമ്പ്രാണ, നാരായണ കളത്തൂർ, ചന്ദ്ര കാജൂർ എന്നിവർ സംബന്ധിച്ചു.


ഫോട്ടോ: ഇന്ദിരാജി അനുസ്മരണ ചടങ്ങിൽ നേതാക്കൾ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു..

No comments