JHL

JHL

അയിലയും,മത്തിയും യഥേഷ്ടം: ഹോട്ടലുകളിൽ വിലകുറയുന്നില്ലെന്ന് ആക്ഷേപം.


കുമ്പള: മത്സ്യ വില കുത്തനെ കുറഞ്ഞിട്ടും ഹോട്ടലുകളിൽ മീൻകറിക്കും, പൊരിച്ചതിനും വില കുറയുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഒരു മാസത്തോളമായി ജില്ലയിൽ അയില യുടെയും,മത്തിയുടെയും ചാകരയാണ് മത്സ്യമാർക്കറ്റുകളിൽ. വിൽപ്പനയാകട്ടെ പൊടി പൊടിക്കുകയും ചെയ്യുന്നു.

 അയിലക്കും,മത്തിക്കും കിലോയ്ക്ക് 50 രൂപയാണ് മത്സ്യമാർക്കറ്റുകളിൽ വിൽക്കുന്നത്. ഇത് രാത്രിയായാൽ 3 കിലോയ്ക്ക് 100 രൂപയാണ് വില. എന്നാൽ ഹോട്ടലുകളിൽ അയല പൊരിച്ചതിനും കറിക്കും 50 രൂപ മുതൽ 80 രൂപ വരെ ഇപ്പോഴും ഈടാക്കുന്നുവെന്നാണ് പരാതി.

No comments