JHL

JHL

അതിർത്തി നിവാസികൾക്ക് തലപ്പാടി ടോൾ പരിരിവിൽ വിവേചനം: നാട്ടുകാർ സമരത്തിനൊരുങ്ങുന്നു


മഞ്ചേശ്വരം : തലപ്പാടി ടോൾ ബൂത്തിൽ നാട്ടുകാരായ യാത്രക്കാരോട് ടോൾ പിരിവിൽ വിവേചനമെന്ന് ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാരും സംഘടനകളും സമരത്തിനൊരുങ്ങുന്നു. തലപ്പാടി അതിർത്തിയിൽ ടോൾ ബൂത്ത് തുറന്ന സമയത്ത് പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ടീയ സംഘടനകൾ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കർണാടക അതിർത്തിയിലും കേരള അതിർത്തിയിലും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന യാത്രക്കാർക്ക് സൗജന യാത്ര അനുവദിച്ചിരുന്നു. എന്നാൽ, ഫാസ്‌ ടാഗ് സംവിധാനം വന്നതോടെ സൗജന്യ യാത്ര ഒഴിവാക്കി. നാട്ടുകാരുടെ സൗജന്യ യാത്ര നിലനിർത്താനായി ചർച്ചകൾ നടന്നിരുന്നുവെങ്കിലും കർണാടക അതിർത്തിയിലുള്ളവർക്കുമാത്രമായി ടോൾ ബൂത്ത് അധികൃതർ ഇത് പരിമിതപ്പെടുത്തി. ഇതോടെ മുമ്പ് ഈ സൗകര്യം കിട്ടിക്കൊണ്ടിരുന്ന മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിന്റെ കർണാടകയോടുചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ യാത്രക്കാർക്ക് ഇത് നിഷേധിക്കപ്പെട്ടു. നിരവധി യാത്രക്കാരാണ് മംഗളൂരുവിലേക്ക് ദിനംപ്രതി ആവശ്യങ്ങൾക്കായി കടന്നുപോകുന്നത്. ഫാസ്‌ ടാഗുള്ളവർക്ക് ഇരുഭാഗങ്ങളിലേക്കുമായി 70 രൂപയാണ് അടക്കേണ്ടത്. ഇല്ലാത്തവർ 200 രൂപയോളം ടോൾ അടക്കേണ്ടിവരുന്നു.

No comments