JHL

JHL


 കുമ്പള.കുമ്പള പഞ്ചായത്ത് പരിധിയിലെ പെർവാഡ് അടക്കമുള്ള പ്രദേശങ്ങളിൽ ദേശീയപാത വികസനത്തിന്റെ പേരിൽ

കൂറ്റൻ മതിലുകൾ തീർത്ത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന അധികൃതരുടെ സമീപനം പ്രതിഷേധാർഹമാണെന്ന് എംഎസ്എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റാസിഖ് മൈമൂൺ നഗർ,ജനറൽ സെക്രട്ടറി നിസാം വടകര എന്നിവർ അഭിപ്രായപ്പെട്ടു.

 ജനങ്ങളെ ദുരിതത്തിലാ ക്കുന്ന തരത്തിൽ ദീർഘവീക്ഷണമി ല്ലാതെയുള്ള പദ്ധതികലാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നത്.

 വിഷയം ഗൗരവമായി ഉൾക്കൊണ്ട്  പരിഹരിക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗ ത്തുനിന്നുണ്ടാകണമെന്നും 

ഈ ആധുനികകാലത്ത് മതില് ചാടി സ്കൂളിലേക്ക് പോകേണ്ടിവരുന്ന രീതിയിലേക്ക്

വിദ്യാർഥികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേൽ കൈകടത്തിയുള്ള വികസന ചൂഷണം

അവസാനിപ്പിച്ച് മാന്യമായ സഞ്ചാര വഴി നിർബന്ധമായും തുറന്നു കൊടുക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും 

എംഎസ്എഫ് ഭാരവാഹികൾ റാസിക് മൈമൂൺ നഗർ( പ്രസി)നിസാം വടകര (സെക്ര). എന്നിവർ  പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

No comments