JHL

JHL

ഇന്ന് ദേശീയ കാൻസർ ബോധവൽക്കരണ ദിനം: ജില്ലയിലെ കാൻസർ വ്യാപനം: കേന്ദ്ര വിദഗ്ധ മെഡിക്കൽ സംഘം പരിശോധിക്കണം


മൊഗ്രാൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്യാൻസർ രോഗികളുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുള്ള കാസർഗോഡ് ജില്ലയിലേക്ക് കേന്ദ്ര വിദഗ്ധ മെഡിക്കൽ സംഘം പരിശോധന നടത്തണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു.

 സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ക്യാൻസർ വിമുക്ത ജില്ല എന്ന പേരിൽ 2017മുതൽ2022വരെയുള്ള 5വർഷത്തെ കാലയളവിൽ ജില്ലാ പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിച്ചുവെങ്കിലും വേണ്ട വിധത്തിൽ രോഗവ്യാപനം തടയാനായിട്ടില്ല. ദിനംപ്രതി ജില്ലയിൽ ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയുമാണ്. ഇത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് നടത്തിയ യോഗം അഭിപ്രായപ്പെട്ടു.

 ജില്ലയിലെ കുമ്പള അടക്കമുള്ള തീരദേശ മേഖലകളിലാണ് ക്യാൻസർ കൂടുതലായും റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ മേഖലകളിൽ കേന്ദ്ര മെഡിക്കൽ സംഘം പരിശോധന നടത്തണം. കാരണങ്ങൾ കണ്ടെത്തി ബോധവൽക്കരണത്തിലൂടെ ജനകീയ മുന്നേറ്റം ഉണ്ടാക്കാനായാൽ ക്യാൻസറിനെ നിയന്ത്രിക്കാൻ കഴിയുമെന്നും ദേശീയ വേദിയോഗം വിലയിരുത്തി.

 യോഗത്തിൽ പ്രസിഡണ്ട് സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടികെ ജാഫർ ദേശീയ കാൻസർ ബോധവൽക്കരണ ദിന സന്ദേശം നൽകി. ട്രഷറർ കെ പി മുഹമ്മദ് സ്വാഗതവും സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു. എംഎം റഹ്മാൻ, റിയാസ് കരീം,എം എ മൂസ എന്നിവർ സംസാരിച്ചു.

No comments