JHL

JHL

മാധ്യമങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം- അബ്ദുൽ ലത്തീഫ് ഉളുവാർ



കുമ്പള: കേരള ഗവർണർ ആരിഫ് ഖാൻ മാധ്യമങ്ങേളേടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കേരള ജേണലിസ്റ്റ് യൂണിയൻ ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ പറഞ്ഞു. 

           ഉന്നത പദവിയിലിരിക്കുന്നവർ മാധ്യമങ്ങൾ തങ്ങളുടെ താളത്തിനൊത്ത് തുള്ളണം എന്ന് വാശിപിടിക്കുന്നത് ആ പദവിയോട് കാണിക്കുന്ന അനാദരവാണ്. 

   ചില മാധ്യമങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് അകറ്റാനും മറ്റുള്ളവരെ ഒന്നിച്ചു നിർത്താനുമുള്ള ശ്രമത്തിനു പിന്നിലെ ചതി മുഖ്യധാരാ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവർത്തനമേഖലയിലെ ഐക്യം തകർത്ത്, ഭിന്നിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങളെ തങ്ങളുടെ ചൊല്പടിക്ക് നിർത്താനുള്ള ഫാഷിസ്റ്റ് ബുദ്ധിയാണ് ഗവർണറുടെ ഇത്തരം പ്രവർത്തികളിലൂടെ തെളിയുന്നത്.

       വസ്തുതകൾ മനസ്സിലാക്കി സംസ്ഥാനത്തെ മാധ്യമങ്ങളും കൂട്ടായ്മകളും ജാഗ്രതയോടെ മുമ്പോട്ട് പോകേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

No comments