JHL

JHL

മംഗളൂരു മലയാളി സമാജം പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ യെക്കൂർ ബ്ലാസ്റ്റേർസ് ജേതാക്കൾ


മംഗളൂരു : മലയാളി സമാജം സംഘടിപ്പിച്ച പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ യെക്കൂർ ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. ഫൈനലിൽ മലയാളി സമാജം എ ടീമിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് യെക്കൂർ ബ്ലാസ്റ്റേഴ്സ് ജേതാക്കളായത്. ഫിഷറീസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ കണ്ണൻ നായർ (ബെസ്റ്റ് ബാറ്റർ), ആൻ ജോൺ (ബെസ്റ്റ് ബൗളർ), അജ്മൽ (ബെസ്റ്റ് ഫീൽഡർ), സച്ചിൻ കുടുപജേ (മാൻ ഓഫ് ദ സീരീസ്), നിഹാൽ (ബെസ്റ്റ് ഓൾ റൗണ്ടർ), നുഫൈസ് (മാൻ ഓഫ് ദി ഫൈനൽ മാച്ച്) എന്നിവരെ തിരഞ്ഞെടുത്തു. മംഗളൂരു ഇന്ത്യാന ഹോസ്പിറ്റൽ എംഡി ഡോ. യൂസഫ് കുബ്ലെ വിജയികൾക്ക് ട്രോഫികൾ നൽകി. മലയാളി സമാജം പ്രസിഡന്റ് എസ്.കെ. കുട്ടി, വൈസ് പ്രസിഡന്റ് വി.ടി. വിജയകുമാർ, സെക്രട്ടറി സി.കെ. റിംജു, ട്രഷറർ പ്രഫുല്ല കുമാരി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. ഇന്ത്യാന ഹോസ്പിറ്റൽ പി.ആർ.ഒ. വി.പി. വിനോദ് ടൂർണമെന്റ് കൺവീനർ രാഹുൽ രാമചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

No comments