JHL

JHL

വിലക്കയറ്റം : പൊതുവിപണിയിൽ പരിശോധന


കാസർകോട് : പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനായി സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തിൽ കാസർകോട് താലൂക്കിലെ കടകളിൽ പരിശോധന നടത്തി. ബദിയടുക്ക, സീതാംഗോളി എന്നിവിടങ്ങളിലെ മൊത്ത വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 12 കടകളിലാണ് പരിശോധിച്ചത്. അഞ്ചു കടകളിൽ ക്രമക്കേട് കണ്ടെത്തി. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് താക്കീത് നൽകി. അരിവില അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് കളക്ടറുടെയും ജില്ലാ സപ്ലൈ ഓഫീസറുടെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരും. 

No comments