JHL

JHL

കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിൽ ഒന്പതാം ദിവസം മീപ്പിരി സെന്ററിലെ  റൂബി ഇലക്ട്രോണിക്സ്സ ഉടമ കുഞ്ഞഹമ്മദ് പേരാലിന്റെ മകൻ ശിഹാബുദ്ദീൻ സമ്മാനാർ ഹനായി.4കളികളിൽ2കളികളുടെ മത്സരത്തിന്റെ  ഫലം കൃത്യമായി പ്രവചിച്ചാണ് സമ്മാനാർഹനായത്.150പേരിൽ 2കളികളിലെ വിജയിയെ പ്രവചിച്ചത് ശിഹാബുദ്ദീൻ മാത്രമായിരുന്നു.

മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ  വിജയിക്കുള്ള നിയാസ് സ്റ്റോർ സ്പോൺസർ ചെയ്ത സമ്മാനം വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം ബത്തേരിയും അഫ്സൽ നിയാസ് സ്റ്റോറും ചേർന്ന് സമ്മാനിച്ചു.ചടങ്ങിൽ ഇർഷാദ് കുട്ടീസ്, നിജീഷ് നായർ,റഫീഖ് ഫിദ, മുസ്തഫ സൈക്കിൾ കമ്പനി,മഹമൂദ് സ്കൈലർ, സാബിത്ത് മൊബൈൽ ഹട്ട്,എംഎ മൂസ മഹർ,  ഇർഷാദ് ഫോൺ ഫിക്സ്,അലി മോഡേൺ ഫാൻസി, ഫാറൂഖ്, സികന്ദർ എന്നിവർ സംബന്ധിച്ചു.




No comments