JHL

JHL

തുളു അക്കാദമി പുതിയ ഭരണസമിതി ചുമതലയേറ്റു


മഞ്ചേശ്വരം : നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയിലെ ബഹുസ്വരതയുടെ ഏറ്റവും ഉദാത്തമായ മൂല്യം ഉയർത്തിപ്പിടിക്കാൻ ഓരോരുത്തർക്കുമാവണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഹൊസങ്കടിയിലെ കേരള തുളു അക്കാദമിയുടെ പുതിയ ഭരണസമിതിക്ക് അധികാരം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമിയുടെ പുതിയ പ്രസിഡന്റ് കെ.ആർ. ജയാനന്ദ അധ്യക്ഷനായി. എ.കെ.എം. അഷ്റഫ് എം.എൽ.എ., മീഞ്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആർ. ഷെട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ. കമലാക്ഷി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വിനി പജ്വ, മീഞ്ച ഗ്രാമപ്പഞ്ചായത്ത് അംഗം രേഖ ശരത്ത്, കന്നട തുളു എഴുത്തുകാരി രാജശ്രീ ടി. റായി, ബി.വി. രാജൻ, ഉമേശ് ശാലിയൻ തുടങ്ങിയവർ സംസാരിച്ചു.

No comments