JHL

JHL

പഠിച്ച സ്കൂളിൽ അധ്യാപികയായി എത്തിയ മുർഷിദ ടീച്ചറെ ആദരിച്ചു


പഠിച്ച സ്കൂളിൽ അധ്യാപികയായി എത്തിയ മുർഷിദ ടീച്ചറെ ആദരിച്ചു കുമ്പള: പഠിച്ച സ്കൂളിൽ അധ്യാപികയായി എത്തിയ മുർഷിദ ടീച്ചറെ ആദരിച്ചു.
ആരിക്കാടി, കുമ്പോൽ ഗവ: മുസ്ലീം എൽ പി സ്കൂളിെലെ മുൻ വിദ്യാർത്ഥിനിയും നിലവിലെ അധ്യാപികയുമായ മുർഷിദെയെയാണ് കലോത്സവ ചടങ്ങിൽ വെച്ച് ആദരിച്ചത്. ആദ്യമായി അക്ഷര മധുരം നുകർന്ന, വിട്ടുമുറ്റത്തുള്ള വിദ്യാലയത്തിൽ തന്നെ പിൻ തലമുറയെ അക്ഷരം അഭ്യസിപ്പിക്കാൻ ഭാഗ്യം ലഭിച്ച മുർഷിദക്ക്, നാട്ടുകാരും കുട്ടികളും അധ്യാപകരുമാണ് പഠിപ്പിച്ച ഗുരുക്കന്മാരുടെ കൂടി സാന്നിധ്യത്തിൽ സ്നേഹദരവ് ഒരുക്കിയത്.
     ദിവസ വേതന അടിസ്ഥാത്തിൽ കഴിഞ്ഞ വർഷമാണ്, മുർഷിദ അധ്യാപികയായി സ്കൂളിൽ പ്രവേശിച്ചത്.
 ഹെഡ്മാസ്റ്റർ അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ മൊയ്തീൻ അസീസ് കെ. എം. ഉപഹാരം നൽകി. ടീച്ചറിൻ്റെ ഗുരുനാഥന്മാരായ അനിൽകുമാർ, മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. അശ്വിൻ, വിദ്യ, പ്രശാന്ത്, മിസിരിയ, ജുമാന, ജാനകി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുർഷിദ ടീച്ചർ നന്ദി പറഞ്ഞു

No comments