JHL

JHL

അടിപ്പാത അനുവദിക്കണം: അണങ്കൂരിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു


അണങ്കൂർ : ദേശീയപാതാ നവീകരണത്തിൽ അണങ്കൂരിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാനും നഗരസഭാംഗവുമായ പി. രമേഷ് അധ്യക്ഷനായി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യാതിഥിയായി.

ആസ്പത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങൾ, ജനസേവന കേന്ദ്രങ്ങൾ തുടങ്ങിയവ അണങ്കൂർ ജങ്‌ഷനിലുണ്ട്. നൂറുകണക്കിന് ജനങ്ങളാണ് അവയുമായി ബന്ധപ്പെട്ട് ദിവസവും സഞ്ചരിക്കുന്നത്. അടിപ്പാത അനുവദിച്ചില്ലെങ്കിൽ അത് ജീവിതം ദുസ്സഹമാക്കുമെന്ന് സമരക്കാർ പറഞ്ഞു.


നഗരസഭാ ചെയർമാൻ വി.എം. മുനീർ, കർമസമിതി ട്രഷറും അണങ്കൂർ ജമാഅത്ത് പ്രസിഡന്റുമായ ടി.പി. സത്താർ ഹാജി, നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ്‌ ചെയർമാൻ ഖാലിദ് പച്ചക്കാട്, കർമസമിതി കൺവീനർ മജീദ് കൊല്ലമ്പാടി, നഗരസഭാംഗങ്ങളായ മമ്മു ചാല, ബി.എസ്. സൈനുദ്ദീൻ തുരുത്തി, എ. ലളിത, സമീറ റസാക്ക്, ഡി.സി.സി. പ്രസിഡന്റ്് പി.കെ. ഫൈസൽ, സി.പി.എം. ഏരിയാ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ, അണങ്കൂർ ഭജനമന്ദിരം പ്രസിഡന്റ്് എ. കമലാക്ഷൻ, കൊല്ലമ്പാടി ജമാഅത്ത് ജനറൽ സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി, ക്ഷേത്ര പ്രസിഡന്റ്് അശോകൻ അണങ്കൂർ, മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹമീദ് ബെദിര, എൻ.വൈ.എൽ. മുൻ കൗൺസിലർമാരായ ടി.എ. മുഹമ്മദ്കുഞ്ഞി, ബസ് ഓണേഴ്‌സ്‌ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കെ. മുഹമ്മദ് കുഞ്ഞി, നഗരസഭാ മുൻ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം, അണങ്കൂർ ജി.എൽ.പി. സ്കൂൾ പ്രഥമാധ്യാപിക കെ. ശാന്ത, ജോയിന്റ്‌ കൺവീനർ പ്രസാദ് മണിയാണി, വ്യാപാരി ഏകോപനസമിതി പ്രസിഡന്റ്് സി.കെ. ഇല്യാസ്, നഗരസഭാ കൗൺസിലർ സൈനുദിൻ തുരുത്തി എന്നിവർ സംസാരിച്ചു.

No comments