JHL

JHL

നേഴ്സിങ്ങ് ബിരുദത്തിൽ ഒന്നാം റാങ്കുമായി കാസർകോട് സ്വദേശിനി.


മംഗളൂരു: നിട്ടെ യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്‌സി  നേഴ്‌സിംഗിന് കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്. വിദ്യാനഗര്‍ നെൽക്കള റെസിഡൻസിലെ ഫാത്തിമ വഫാ യാണ്  ഒന്നാം റാങ്ക് നേടിയത്. മുഹമ്മദ് കുഞ്ഞിയുടെയും സാജിദ മുഹമ്മദിൻ്റെയും മകളാണ് ഫാത്തിമ വഫാ. എസ്.എസ്.എല്‍.സി. എൻ.എ മോഡൽസ്‌കൂളിലും പ്ലസ്ടു നായന്മാർമൂല തൻബീഹുൽ ഇസ്​ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് പഠിച്ചത്.

No comments