JHL

JHL

കാസർകോട് : സാമൂഹ്യ വിവേചനം ഇല്ലാതാക്കാൻ ഭരണഘടന വിഭാവന ചെയ്യുന്ന സംവരണം ഇല്ലാതാക്കാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്ന സാഹചര്യത്തിൽ സ്വത്വം നിലനിർത്തി പുതിയ സാമൂഹ്യ പൊതുബോധം സൃഷ്ടിക്കാൻ പുതു തലമുറ മുന്നോട്ട് വരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രെട്ടറി കെ.എ ഷഫീഖ് പറഞ്ഞു. കാസർകോട് മുനിസിപ്പൽ കോൺഫെറൻസ് ഹാളിൽ വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നാനാത്വത്തിൽ ഏകത്വം ഉദ്‌ഘോഷിക്കുന്ന ഇന്ത്യൻ സാഹചര്യം തിരിച്ചു കൊണ്ടുവരുവാനും വിവിധ മത ജാതി ഭാഷാ വൈവിധ്യങ്ങൾ നിലനിർത്തി സ്വത്വം ആരുടെ മുമ്പിലും അഭിമാനത്തോടെ പ്രകടിപ്പിച്ച് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവേണ്ടതുണ്ടെന്നും വെൽഫെയർപാർട്ടിയിലെ സംഘടനാ സംവിധാനം അത്തരത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അമ്പുഞ്ഞി തലക്ലായി വരവ് ചിലവ് അവതരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.പി വേലായുധൻ, ഡോ.അൻസാർ അബൂബക്കർ, സി.എച്ച് മുത്തലിബ്, എഫ്.ഐടി.യു ജില്ലാ പ്രസിഡൻ്റ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ്, ഫൗസിയ സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് സി.എച്ച് ബാലകൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി ടി.കെ അഷ്റഫ് നന്ദിയും പറഞ്ഞു.

 

No comments