JHL

JHL

റോഡ് നിർമ്മാണത്തിലെ ക്രമക്കേട് ; വിജിലൻസ് അന്വേഷണം വന്നപ്പോൾ റോഡിൽ ഉപേക്ഷിച്ചു പോയ മണലും ജെല്ലിയും അപകടം ഉണ്ടാക്കുന്നതായി പരാതി


കുമ്പള : കുമ്പള പഞ്ചായത്തിലെ മൊഗ്രാൽ കോട്ട റോഡിൽ കരാറുകാർ റോഡിൽ ഉപേക്ഷിച്ചു പോയ മണലും ജെല്ലിയും അപകടം വരുത്തി വെക്കുന്നതായി പരാതി. 

കഴിഞ്ഞ ദിവസം കൂട്ടിയിട്ട മണൽ വെട്ടിച്ച് പോകാൻ ശ്രമിച്ച ലോറിയിടിച്ച് തൊട്ടടുത്ത വീടിന്റെ മതിൽ തകർന്നു വീണു . നിർമ്മാണം പൂർത്തീകരിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ റോഡ് തകർന്നതോടെയാണ് വിജിലൻസ് അന്വേഷണം ഉണ്ടയത്. അതോടെ കരാറുകാർ ഓടിയെത്തി പേരിന് റോഡ് നന്നാക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ പഞ്ചായത്ത് എ ഇ യെ അറിയിച്ചപ്പോൾ സ്ഥലത്തെത്തിയ എ ഇ എസ്റ്റിമേറ്റ് പ്രകാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിർത്തിവെപ്പിക്കുകയായിരുന്നു. 

അതോടെ മണലും ജെല്ലിയും റോഡിൽ കിടന്ന് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു.

No comments