JHL

JHL

പൊതു കിണറുകളുടെ ശുചീകരണം: കുമ്പളയിൽ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി.


കുമ്പള. കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കുമ്പള, പേരാൽ, മൊഗ്രാൽ മൈമുൻ നഗർ എന്നിവിടങ്ങളിലെ പൊതു കിണറുകൾ കുമ്പള ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.

 ശുദ്ധജല സ്രോതസ്സുകളു ള്ള ഇത്തരം പൊതു കിണറുകൾ ക്ലോറിനേഷൻ ചെയ്താണ് ആരോഗ്യ വകുപ്പ് അ ധികൃതർ ശുചീ കരിക്കുന്നത്. ഇതിന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി . നേതൃത്വം നൽകി വരുന്നു. ആശവർക്കർ ബൽകിസ്‌, അങ്കണവാടി വർക്കർ ശാന്തി, പ്രദേശ വാസികൾ എന്നിവർ പരിപാടിയിൽ പങ്കുചേർന്നു.

അതിനിടെ പൊതു കിണറുകളും, മറ്റ് കുടിവെള്ള സ്രോതസ്സുകളും മലിനമാക്കുന്നതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇ വർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജലസുരക്ഷ ഉറപ്പു വരുത്തുന്നതിനും,മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനും ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.

ഫോട്ടോ: കുമ്പളയിൽ പൊതുകിണറുകൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സിസിയുടെ നേതൃത്വത്തിൽ കോറിനേഷൻ ചെയ്യുന്നു.

No comments