JHL

JHL

കുമ്പള– മുള്ളേരിയ കെഎസ്ടിപി റോഡിന്റെ വശങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി തുടങ്ങി


നവീകരണം നടക്കുന്ന കുമ്പള– മുള്ളേരിയ കെഎസ്ടിപി റോഡിന്റെ വശങ്ങളിൽ മണ്ണിടിച്ചിൽ തടയുന്നതിന് കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി തുടങ്ങി. കുന്നിടിച്ച് ഭാഗികമായി പാർശ്വഭിത്തി പണിത സ്ഥലത്താണ്കയർ വിരിക്കുന്നത്.

29 കിലോമീറ്ററുള്ള ഈ റോഡ് വശത്ത് കുന്നിടിച്ചു കൂടുതൽ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളാണ് ഗോളിയടുക്ക,കാന്തില, ബെള്ളിഗെ പ്രദേശങ്ങൾ. പാർശ്വഭിത്തിയുടെ പ്രവൃത്തികൾക്ക് കൂടുതൽ കൂടുതൽ ഉയരത്തിൽ മണ്ണ് നീക്കിയ സ്ഥലങ്ങളിലാണ് കയർഭൂവസ്ത്രം വിരിക്കുന്നത്.

3 മുതൽ 5 മീറ്റർ വരെ പാർശ്വഭിത്തി പണിതതിനു മുകളിൽ മണ്ണ് നീക്കിയതനിസരിച്ചു 8 മീറ്റർ മുതൽ 14 മീറ്റർ വരെ ഉയരത്തിലാണ് ഇത് വിരിക്കുന്നത്.20 മീറ്റർ ഉയരവും 2മീറ്റർ വീതിയുമുള്ള കയർ വസ്ത്രം ആവശ്യത്തിനനുസരിച്ചു മുറിച്ചെടുത്താണ് വിരിക്കുക.യന്ത്രം ഉപയോഗിച്ചു 2മീറ്റർ ആഴത്തിൽ ദ്വാരമുണ്ടാക്കി പ്രത്യേകതരംആണിയടിച്ചാണ് ഇത്പിടിപ്പിക്കുന്നത്.


ഇതിനകത്ത് പുല്ലുകളും ചെടികളും വളർന്നാണ് മണ്ണൊലിപ്പു തടയുന്നത്.പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ തുരുമ്പെടുക്കാത്ത വർഷങ്ങളോളം നിലനിൽക്കും.ഗോളിയടുക്ക,കാന്തില എന്നിവിടങ്ങളിൽ 660 മീറ്റർ നീളത്തിലാണ് കയർ വസ്ത്രം വിരിക്കുന്നത്.ഇവിടെ പ്രവൃത്തി 90% കഴിഞ്ഞു. മുള്ളേരിയയ്ക്കും ബെള്ളിഗെയ്ക്കുമിടയിലുള്ള സ്ഥലത്താണ് ബാക്കി 400 മീറ്റർ വിരിക്കുന്നത്.158 കോടി രൂപ ചെലവിൽ റീബിൽഡ് കേരള പദ്ധതിയിലാണ്റോഡ് നവീകരിക്കുന്നത്.

No comments