JHL

JHL

മഞ്ചേശ്വരത്ത് യുവാവ് ഒമ്പതുകാരിയെ പൊക്കിയെറിഞ്ഞു. വധശ്രമത്തിന് കേസ്


മഞ്ചേശ്വരം: മഞ്ചേശ്വരത്ത് യുവാവ് ഒമ്പതുകാരിയെ പൊക്കിയെറിഞ്ഞു. 

മദ്രസ വിട്ട് കൂട്ടുകാരിയോടൊപ്പം വീട്ടിൽ പോകാൻ നിൽക്കുകയായിരുന്ന പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. തൊട്ടടുത്ത കടത്തിണ്ണയിൽ നിന്ന് ഇറങ്ങി നടന്നടുത്ത യുവാവ് കുട്ടിയെ വാരിയെടുത്ത് നിലത്തെറിയുകയായിരുന്നു. 

      പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഉദ്യാവരം സ്വദേശി അബൂബക്കർ സിദ്ദീക്കിനെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ സി സി ക്യാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതി മാനസിക രോഗിയാണെന്ന് പൊലീസ് പറഞ്ഞു. അബൂബക്കർ സിദ്ദീക്ക് ലഹരിക്കടിമയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

No comments