JHL

JHL

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലത്തി​ൻ്റെ തേട്ടം -കെ.വി അബൂബക്കർ ഉമരി


പരവനടുക്കം: കാലം തേടുന്നത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണെന്ന് പ്രമുഖ പണ്ഡിതനും ആലിയ അറബിക്ക് കോളേജ് റെക്ടറുമായ കെ വി അബൂബക്കർ ഉമരി പറഞ്ഞു.

ആലിയ വെൽഫെയർ കമ്മറ്റി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതിയാണ് വിവേകമില്ലാത്ത തലമുറയെ സൃഷ്ടിക്കുന്നത്. മൂല്യബോധമുള്ള തലമുറയ്ക്കെ നന്മയുടെ പുതു ലോകം സൃഷ്ടിക്കാൻ സാധിക്കുകയുള്ളു. ഇതിന് വിദ്യാഭ്യാസ രംഗത്തെ മൂല്യങ്ങള്‍ വീണ്ടെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ബദറുൽ മുനീർ അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മറ്റി ജനറൽ സെക്രട്ടറി സി.എച്ച് മുഹമ്മദ് പ്രസംഗിച്ചു. അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ഷഫീക്ക് നസറുല്ല സ്വാഗതവും സിഎ മൊയ്തീൻ കുഞ്ഞി നന്ദിയും പറഞ്ഞു.


ആലിയ വെൽഫെയർ കമ്മറ്റി ഭാരവാഹികളായി:

ബദറുൽ മുനീർ (ചെയർമാൻ), ഷഫീഖ് നസ്റുള്ള (ജനാൽ കൺവീനർ), സി എം എസ് ഖലീലുല്ലാഹ്(ട്രഷറർ),

സി.എൽ ഖലീൽ, ജലീൽ ദാന (വൈസ് ചെയർമാൻമാർ), അസ്ലം മച്ചിനുക്കം, എൻ.എ നാസർ (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

No comments