JHL

JHL

പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചർച്ച കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് ഉദ്ഘാടനം നിർവ്വഹിച്ചു


കുമ്പള: ജി.എച്ച്. എസ്.എസ്. കുമ്പള പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ. ആരിഫ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധിഖ് ദണ്ഡഗോളി മുഖ്യാഥിതി ആയി. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർല , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ റഹ്മാൻ ആരിക്കാടി, വാർഡ് മെമ്പർ പ്രേമാവതി, എച്ച്.എം ഇൻ ചാർജ് ഡി.എസ്.അഞ്ചു , രവി മല്ലി ച്ചേരി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പഞ്ചായത്തംഗം. യൂസഫ് ഉളുവാർ സംബന്ധിച്ചു. എസ്.ആർ. ജി കൺവീനർ, സി.കെ. മദനൻ പദ്ധതി വിശദീകരണം നൽകി. പ്രിൻസിപ്പൽ കെ.ദിവാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.കെ.ദിനേശ് നന്ദിയും പറഞ്ഞു. സ്ഥിരം സമിതി ചെയർമാൻ സഫൂറ പി.ടി.എ.വൈസ് പ്രസിഡന്റ് കെ.എം.മൊയ്തീൻ അസീസ്, മദർ പിടിഎ പ്രസിഡന്റ് വിനീഷ ഷാജി, മുൻ പി.ടി.എ പ്രസി. എം.എ അഹമ്മദ് അലി തുടങ്ങിയവർ പങ്കെടുത്തു. പി.ടി എ ഭാരവാഹികൾ രക്ഷിതാക്കൾ, അധ്യാപകർ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ , തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു.

No comments