JHL

JHL

ബദിയടുക്കയിൽ നിന്ന് കാണാതായ ഡോക്ടറുടെ മൃതദേഹം കർണ്ണാടകയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തി

 


ബദിയടുക്ക : ഡെൻറ്റൽ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതോടെ കാണാതായ ഡോക്ടറുടെ മൃതദേഹം കർണാടകയിലെ കുന്താപുരത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തി. ബന്ധുക്കളും പൊലീസും ഇവിടെ എത്തി മൃതദേഹം തിരിച്ചറിഞ്ഞതായി ബദിയടുക്ക പൊലീസ് അറിയിച്ചു.

വസ്ത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് മരിച്ചത് ഡോ.എസ്.കൃഷ്ണമൂർത്തിയാണെന്ന്(57) ബന്ധുക്കൾ തിരിച്ചറിഞ്ഞത്.ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ബദിയടുക്ക സ്റ്റേഷൻ പരിധിയിലെ 32കാരിയാണ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയത്. ഡോ.എസ്.കൃഷ്ണമൂർത്തിയെ കാണാനില്ലെന്ന് ഭാര്യയും പരാതി നൽകിയിരുന്നു.




ഒരുസംഘം ഭീഷണിപ്പെടുത്തിയതോടെയാണ് ഡോക്ടർ ക്ലിനിക്കിൽ നിന്നു പോയതെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.യുവതി പൊലീസിൽ പരാതി നൽകിയ 8ന് ഉച്ചയ്ക്ക് ക്ലിനിക്കിൽ നിന്നു പോയ ഡോക്ടറുടെ ബൈക്ക് കുമ്പളയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൊബൈൽ കൊണ്ടു പോയിരുന്നില്ല. വർഷങ്ങളായി ഇവിടെ ക്ലിനിക് നടത്തുന്ന കൃഷ്ണമൂർത്തി ബദിയടുക്ക സ്വദേശിയാണ്.




ഭാര്യ:പ്രീതി. മകൾ:വർഷ

No comments