JHL

JHL

സുള്ള്യയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി


സുള്ള്യ : ബീരമംഗലയിലെ ക്വാർട്ടേഴ്സ് മുറിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സുള്ള്യയിലെ ഹോട്ടൽ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി ഇമ്രാന്റെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ട് കണ്ടെത്തിയത്. ഇമ്രാൻ രണ്ടുദിവസം മുൻപ് മുറി വിട്ടിറങ്ങിയിരുന്നു. ഇയാൾ തിരിച്ചെത്താത്തതിനാലും കൂടെയുണ്ടായിരുന്ന സ്ത്രീ മുറി തുറക്കാതിരുന്നതിനാലും സമീപമുറികളിൽ താമസിക്കുന്നവർ പോലീസിൽ അറിയിക്കുകയായിരുന്നു. ശാരീരികവൈകല്യമുള്ള സ്ത്രീക്ക് സമീപവാസികളുമായി അടുപ്പമില്ലായിരുന്നു. മരിച്ചയാളുടെ പേരുവിവരങ്ങൾ വെളിവാക്കുന്ന രേഖകളൊന്നും മുറിക്കകത്തുനിന്നും ചൊവ്വാഴ്ച രാത്രി വൈകുംവരെ ലഭിച്ചില്ലെന്നും ഇമ്രാനെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായും സുള്ള്യ സബ് ഇൻസ്പെക്ടർ പി. ദിലീപ് പറഞ്ഞു.

No comments