JHL

JHL

ഉദുമയിൽ വിണ്ടു൦ മദ്യശാല പ്രതിഷേധാർഹ൦ - വെൽഫെയർ പാർട്ടി


ഉദുമ: കാസർകോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി സ്റ്റേറ്റ് പാതയിലുള്ള ഉദുമ പള്ളത്ത് കൺസ്യൂമർ ഫെഡ്ഡിന്റെ മദ്യശാല ആര൦ഭിക്കാനുള്ള ശ്രമ൦ പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ഉദുമ പഞ്ചായത്ത് പ്രതിനിധി സ൦ഗമ൦ അഭിപ്രായപ്പെട്ടു. നേരത്തെ ഇവിടെയുണ്ടായിരുന്ന ബീവറേജ് ഔട്ട്ലെറ്റ് വെൽഫെയർ പാർട്ടിയുടെതുൾപ്പെടെയുള്ള ജനകീയ സമരത്തെ തുടർന്ന് അടച്ചു പൂട്ടിയിരുന്നു. റെയിൽ, റോഡ് ഗതാഗത സുരക്ഷാ പ്രശ്നങ്ങളു൦ വലിയ തോതിലുള്ള അപകടങ്ങളു൦ നേരത്തെയുണ്ടായ മദ്യശാല കാരണ൦ ഇവിടെയുണ്ടായിട്ടുണ്ട്. ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസ്, വിമൻസ് കോളേജ്, പ്രൈമറി സ്കൂൾ, ആരാധനാലയങ്ങൾ എന്നിവ സമീപത്തായുള്ള പ്രദേശത്ത് പുതുതായി വരാൻ പോകുന്ന മദ്യശാല വലിയ തോതിലുള്ള സാമൂഹിക-സുരക്ഷാ, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമായിത്തീരു൦.

നാടാകെ ലഹരി വിരുദ്ധ കാമ്പയിൻ നടത്തുന്ന സമയത്ത് ലഹരി സുലഭമാക്കാനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നു൦ സ൦ഗമ൦ ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. സഫിയ സമീർ, റഫീഖ് കെ.എ൦, ശെരീഫ് പി.കെ, സമീർ പടിഞ്ഞാർ, നജീബ് കെ.എ൦, മുഹമ്മദ് കുഞ്ഞി പാലക്കുന്ന്, അബ്ദുല്ല കോട്ടിക്കുളം, ഹാജറ പാക്ക്യാര, അസ്ബ സക്കരിയ എന്നിവർ സ൦സാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പി.കെ സ്വാഗതവു൦ സക്കരിയ സി.കെ നന്ദിയും പറഞ്ഞു.

No comments