JHL

JHL

ലഹരി കടത്ത് വില്‍പ്പന ഉല്‍പാദനം തടയാന്‍ നിയമങ്ങളില്‍ പൊളിച്ചെഴുത്ത് അനിവാര്യം - ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം


എറണാകുളം: ലഹരി ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം കടത്ത് വില്‍പ്പന എന്നിവയില്‍ കര്‍ശന നിയന്ത്രണം നിയമം മൂലം കൊണ്ട് വരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.

 ആലുവയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ഇത് സംബന്ധിച്ച് നിയമത്തിലെ പോരായ്മ ചര്‍ച്ച ചെയ്തു.സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കും.

കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം കര്‍ശനമായ ശിക്ഷാ നിയമങ്ങള്‍ ഇല്ലാത്തതാണ് . കയ്യിലുള്ള ലഹരി വസ്തുക്കളുടെ തൂക്കം നോക്കിയാണ് നിയമ നടപടി. ഇതുമൂലം ലഹരി വില്‍പ്പന തടയാന്‍ ശ്രമിക്കുന്നവര്‍ കുറ്റവാളി ആകുന്നു. പിടിക്കപ്പെട്ടവര്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്ത് പോകുന്നു.

കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംഘടനയുടെ ഏഴാം വാര്‍ഷിക സമ്മേളനം എറണാകുളത്ത് ജനുവരി മാസത്തില്‍ നടക്കും. 

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഡിസംബര്‍ മാസം പൂര്‍ത്തിയാക്കും.

സമ്മേളനത്തില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രശസ്തര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

 കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് സംഘടനയുടെ അവാര്‍ഡ് സമര്‍പ്പണവും സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കും.  

ആലുവയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ യോഗത്തിന് സ്വാഗതം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാര്‍ , പി ആര്‍ ഒ ബേബി കെ ഫിലിപ്പോസ് , സെക്രട്ടറിമാരായ ഷാജി കോഴിക്കോട്, രാജാജി മാധവ്, വനിതാ ചെയര്‍ പേഴ്‌സണ്‍ സുജാമാത്യു, കണ്‍വീനര്‍ ഷൈനി കൊച്ചുദേവസ്സി എന്നിവര്‍ സംസാരിച്ചു.

11 ജില്ലകളില്‍ നിന്നും ഭാരവാഹികളും UAE ല്‍ നിന്നുമുള്ള കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

ഫോട്ടോ ; ആലുവയില്‍ ചേര്‍ന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് സംസാരിക്കുന്നു.


ആലുവയില്‍ ചേര്‍ന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് എത്തി ചേര്‍ന്നവര്‍




https://www.facebook.com/CPTKerala/

No comments