JHL

JHL

കുമ്പള പോലീസ് സ്റ്റേഷനിൽ ജീവിത ശൈലി രോഗ പരിശോധന ക്യാമ്പുമായി ആരോഗ്യ വകുപ്പ്


കുമ്പള: ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരുടെ ജീവിത ശൈലി രോഗപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കുമ്പള സി.എച്ച് സിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനിൽ നടത്തിയ ക്യാമ്പ് പോലീസ് ഇൻസ്പെക്ടർ പി.പ്രമോദ് ഉദ്ഘാടനം ചെയ്തു.

പ്രമേഹം,ബി.പി,ബി.എം.ഐ,കണ്ണ് പരിശോധന എന്നിവ നടത്തി. മെഡിക്കൽ ഓഫീസർ ഡോ: ദിവാകരറൈ ജീവിതശൈലി രോഗത്തെ കുറിച്ച് ക്ലാസ്ലെടുത്തു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,എസ്.ഐ മാരായ രാമകൃഷ്ണൻ,ടി.വാമനൻ,രാജീവ് കുമാർ, എ എസ് ഐ മാരായ പ്രഭാകരൻ കെ.വി.,ജോമി ജോസഫ്,പ്രഭാശൻ സി,ഗോപാല കെ,

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദർശ്,ജൂനിയർ പബ്ലിക്ക് ഹെൽത്ത് എസ് ശാരദ,സബീന ,ആശാ പ്രവർത്തകരായ നവിത,സരളഎന്നിവർ സംസാരിച്ചു.

No comments