JHL

JHL

കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവം: ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു


മൊഗ്രാൽ: കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവം -2022ന്റെ ഭാഗമായി വിവിധങ്ങളായ കായിക മത്സരങ്ങളിൽ ഫുട്ബോൾ മത്സരം മൊഗ്രാൽ ഗവണ്മെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു.

 പഞ്ചായത്ത് പരിധിയിലെ 18 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ മത്സരം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ യൂപി താഹിറാ- യുസുഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹ്മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, പഞ്ചായത്ത് അംഗം മോഹനൻ,ഹമീദ് പേർവാട്, സെഡ് എ മൊഗ്രാൽ, എംഎ മൂസ,റിയാസ് കരീം, എച്എ ഖാലിദ്, എംഎൽ അബ്ബാസ് എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി മൊഗ്രാൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ- യൂസഫ് ഉദ്ഘാടനം ചെയ്യുന്നു.

No comments