കുമ്പള: അർബുദരോഗനിയന്ത്രണത്തിൻ്റെ ഭാഗമായി സി.എച്ച് സിയുടെ അഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജനപ്രതിനിധികൾ,ആരോഗ്യപ്രവർത്തകർ,ആശ,കുടുംബശ്രീ സി.ഡി.എസ്,എ ഡി എസ് പ്രവർത്തകർക്കാണ് പരിശീലനം.
പഞ്ചായത്തിലെ 23 വാർഡുകളിൽ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ബോധവത്കരണം നടത്തി ഹൈറിസ്ക്ക് ഗ്രൂപ്പിൻ്റെ പട്ടിക തയ്യാറാക്കി സ്ക്രീനിംഗ് നടത്തും.രോഗലക്ഷണമുള്ളവരെ മെഡിക്കൽ ക്യാമ്പുകളിൽ പരിശോധന നടത്തി രോഗം നേരത്തെ കണ്ടെത്തി ചിക്ത്സ നൽകും.
പരിശീലന പരിപാടി മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.
റിസോഴ്സ് പെർസൺമാരായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻകെ.എം,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ശാലിനി തച്ചൻ,ശാരദ എസ് എന്നിവർ ക്ലാസ്സെടുത്തു.
ജൂനിയർ എച്ച് ഐ ബാലചന്ദ്രൻ സിസി,നഴ്സിംഗ് ഓഫീസർ ബിന്ദുജോജി,പിആർഒ കീർത്തി എന്നിവർ പ്രസംഗിച്ചു.
Post a Comment